മാമ്പുഴ സംരക്ഷണ സമിതി പ്രക്ഷോഭത്തിലേക്ക്

കുറ്റിക്കാട്ടൂര്‍: കുറ്റിക്കാട്ടൂര്‍ അങ്ങാടിയുടെ പിന്‍വശത്തുകൂടി ഒഴുകുന്ന മാമ്പുഴ തോട്ടിലേക്ക് കക്കൂസ് മാലിന്യം, ഇറച്ചിക്കട മാലിന്യം, ബാര്‍ബര്‍ ഷാപ്പ് മാലിന്യം, പ്ളാസ്റ്റിക് ചണ്ടികള്‍ എന്നിവ തള്ളുന്നത് ശ്രദ്ധയില്‍ പെട്ടിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മാമ്പുഴ സംരക്ഷണ സമിതി അറിയിച്ചു. ഇവിടങ്ങളില്‍ നീരൊഴുക്ക് കുറഞ്ഞതിനാല്‍ ദുര്‍ഗന്ധം അസഹനീയമാംവിധം വര്‍ധിച്ചിട്ടുണ്ട്. പലതവണ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിരുന്നുവത്രെ. വെള്ളിയാഴ്ച വീണ്ടും മാമ്പുഴ സംരക്ഷണ സമിതി സെക്രട്ടറി കെ.പി. അബ്ദുല്‍ ലത്തീഫ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനീയര്‍ പി. വിജയദേവിക്ക് പരാതി നല്‍കിയിട്ടുണ്ട്. വരും നാളുകളില്‍ ഇതിനൊരു പരിഹാരം ഉണ്ടായില്ളെങ്കില്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മാമ്പുഴ സംരക്ഷണ സമിതി സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.