കൊച്ചി: സംസ്ഥാനത്ത് നിലവാരമില്ലാത്ത 418 ബാറുകളുടെ ലൈസൻസ് പുതുക്കില്ളെന്ന സ൪ക്കാ൪ തീരുമാനം സ്വാഗതാ൪ഹമാണെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി (കെ.സി.ബി.സി) അഭിപ്രായപ്പെട്ടു. മദ്യത്തിൻെറ ഉപയോഗവും വിതരണവും ഭയാനകമായ രീതിയിൽ സംസ്ഥാനത്ത് വ൪ധിച്ചു വരുന്ന പശ്ചാത്തലത്തിൽ ഘട്ടംഘട്ടമായി മദ്യനിരോധം നടപ്പാക്കാനുള്ള സ൪ക്കാ൪ തീരുമാനം സ്വാഗതാ൪ഹമാണ്.
418 ബാറുകൾ ഭാവിയിൽ നിലവാരമുയ൪ത്തി അവക്ക് ലൈസൻസ് നൽകാൻ സമ്മ൪ദമുണ്ടായാൽ ജനക്ഷേമം ലക്ഷ്യം വെക്കുന്ന സ൪ക്കാ൪ ഒരിക്കലും സന്നദ്ധരാകരുത്. കേന്ദ്രസ൪ക്കാ൪ നി൪ദേശിച്ചതുപോലെ ദേശീയപാതയോരത്തെ ബാറുകളും ഇതര മദ്യശാലകളും സംസ്ഥാനത്ത് അടച്ചുപൂട്ടാനുള്ള ഇച്ഛാശക്തി കൂടി സ൪ക്കാ൪ കാണിക്കണമെന്നും സമിതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.