അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് അംഗവും ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സനുമായ ആര്‍. സുനിയുടെ ഭര്‍ത്താവ് ഓട്ടോഡ്രൈവര്‍ അനില്‍കുമാറിന്‍െറ ദുരൂഹമരണം കൊലപാതകമാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ്ചെയ്തു. തോട്ടപ്പള്ളി പുതുവല്‍ അരുണ്‍ജിത്താണ് (അജിത് -28) അറസ്റ്റിലായത്. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അരുണ്‍ജിത്തിനെ സംശയത്തിന്‍െറ നിഴലില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് കൊലപാതകത്തിന്‍െറ ചുരുള്‍ അഴിഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. കള്ളുഷാപ്പില്‍വെച്ചുണ്ടായ സംഘട്ടനത്തിലാണ് അനില്‍കുമാര്‍ കൊല്ലപ്പെട്ടതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ഷാപ്പില്‍വെച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഷാപ്പിലെ ജീവനക്കാര്‍ അവരെ പുറത്താക്കി. ഓട്ടോയില്‍ വീട്ടിലെത്തിയ അനില്‍കുമാര്‍ ജങ്ഷനില്‍ വെച്ച ബൈക് എടുക്കാന്‍ വീണ്ടും പുറത്തേക്ക് പോകുമ്പോള്‍ വഴിയില്‍നിന്ന അരുണ്‍ജിത്തുമായി സംഘര്‍ഷമുണ്ടായി. ഇതിനിടെ അരുണ്‍ജിത്ത് അനില്‍കുമാറിന്‍െറ ഇടത് ചെവിയുടെ താഴെ ഇടിച്ചു. റോഡില്‍കിടന്ന അനില്‍കുമാറിനെ ഭാര്യ എത്തി നാട്ടുകാരുടെ സഹായത്തോടെ വീട്ടിലെത്തിച്ചു. മദ്യപിച്ച് ബോധംകെട്ടതാണെന്നാണ് ഭാര്യയും മറ്റുള്ളവരും കരുതിയത്. എന്നാല്‍, രാവിലെ ഉണരാതെ വന്നപ്പോഴാണ് ആശുപത്രിയില്‍ എത്തിച്ചതും മരണം സ്ഥിരീകരിച്ചതും. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. സി.ഐ സാനി, സ്റ്റേഷന്‍ എസ്.ഐ ദ്വിദേഷ്, എസ്.ഐ എം. ദിനേഷ്, എ.എസ്.ഐമാരായ ആനന്ദക്കുട്ടന്‍, അജയന്‍, മനേഷ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.