സംസ്ഥാനത്ത് മദ്യവില്‍പന 9000 കോടി കവിഞ്ഞു

തിരുവനന്തപുരം:  സംസ്ഥാനത്ത് മദ്യവിപണനത്തിലൂടെയുള്ള വരുമാനം സ൪വകാല റെക്കോഡിലേക്ക്.
മദ്യത്തിൻെറ ഉപഭോഗം കുറച്ച് സമ്പൂ൪ണ മദ്യനിരോധത്തിലേക്ക് കൊണ്ടുപോകുകയെന്ന സ൪ക്കാ൪ നയം നിലനിൽക്കെ മദ്യത്തിൻെറ വിപണനത്തിൽ കുറവ് വരുന്നുണ്ടെങ്കിലും ഇതുവഴി ഖജനാവിലേക്ക് ലഭിക്കുന്ന  വരുമാനത്തിൽ വ൪ധനയുണ്ടായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
മദ്യത്തിൻെറ വിലവ൪ധിപ്പിച്ചതിലൂടെയാണിത്. ഈ സാമ്പത്തിക വ൪ഷം അവസാനിക്കാൻ ഒരു ദിവസം ശേഷിക്കെ മദ്യത്തിൻെറ വിറ്റുവരവ് 9000 കോടി (90 ബില്യൻ) കടന്നുവെന്നാണ് എക്സൈസ് വകുപ്പിൻെറ കണക്കുകൾ. ഈ സാമ്പത്തികവ൪ഷം കഴിയുമ്പോൾ അത് 9,250 കോടിക്ക് മുകളിലത്തെുമെന്നാണ് വിലയിരുത്തൽ. 2013 ഏപ്രിൽ മുതൽ ഈവ൪ഷം ഫെബ്രുവരി വരെയുള്ള  11 മാസത്തെ  ഒൗദ്യോഗിക കണക്ക് പ്രകാരം 8,511 കോടി രൂപയുടെ മദ്യമാണ് വിറ്റഴിക്കപ്പെട്ടത്.
ഇതിലൂടെ സ൪ക്കാ൪ ഖജനാവിലേക്ക് 6,830 കോടി ലഭിച്ചതായാണ് ഒൗദ്യോഗിക വിശദീകരണം. കഴിഞ്ഞ സാമ്പത്തികവ൪ഷം 8,818 കോടിയുടെ മദ്യവിൽപനയാണ് നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.