പാരിസ്: അനിയന്ത്രിതമായ ജനപ്പെരുപ്പവും അമിതോപയോഗവും കാരണം ലോകം കടുത്ത ജല-ഊ൪ജ ക്ഷാമത്തിലേക്ക് നടന്നടുക്കുകയാണെന്ന് യു.എൻ. ലോക ജലദിനത്തിൽ പുറത്തിറക്കിയ പഠനറിപ്പോ൪ട്ടിലാണ് ഇതേക്കുറിച്ച് പരാമ൪ശമുള്ളത്. പ്രകൃതിവിഭവങ്ങൾ പരിമിതമാണെന്നും മിതവ്യയം ശീലിച്ചില്ളെങ്കിൽ ആപത്കരമായ അവസ്ഥയിലേക്കാണ് ലോകം നീങ്ങുന്നതെന്ന ആശങ്കയുമാണ് പഠനറിപ്പോ൪ട്ടിലുള്ളത്. ഉപഭോഗ ജീവിതരീതി ശീലിച്ച പുതുതലമുറ സ്വാഭാവിക ആവാസവ്യവസ്ഥയെ തക൪ക്കുന്ന രീതിയിൽ മുന്നോട്ടുപോകുന്നത് ഭാവിയിൽ കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുമെന്ന് പഠനറിപ്പോ൪ട്ടിലുണ്ട്. ശുദ്ധജല ദൗ൪ബല്യമാണ് ഭാവിതലമുറ നേരിടാൻ പോകുന്ന വലിയ വിപത്തെന്നും റിപ്പോ൪ട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.