കൊളംബോ: ശ്രീലങ്കൻ സ൪ക്കാ൪ ഏ൪പ്പെടുത്തിയ സുരക്ഷ ജീവൻ അപായത്തിലാക്കുമെന്ന് മുൻ പ്രസിഡൻറ് ചന്ദ്രിക കുമാരതുംഗെ.
സുരക്ഷയുടെ ഭാഗമായി രഹസ്യാന്വേഷണ വിഭാഗം ഇ-മെയിലുകളും ടെലിഫോൺ സംഭാഷണങ്ങളും ചോ൪ത്തുന്നതും കാണാൻ വരുന്ന സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നതും അസഹനീയമാണെന്നാണ് പരാതി.
വസതികളിൽ എപ്പോഴും സുരക്ഷാസേനയുണ്ടായിരിക്കും. സുരക്ഷാ നിരീക്ഷണം സ്വകാര്യത ഹനിക്കുന്ന രീതിയിലുള്ളതാണെന്നു കാണിച്ച് പ്രസിഡൻറ് മഹീന്ദ രാജപക്സക്ക് അവ൪ കത്തയച്ചു.
എന്നാൽ, ആരോപണങ്ങൾ പ്രസിഡൻറിൻെറ ഓഫിസ് തള്ളിക്കളഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.