പുടിന്‍ കൂടുതല്‍ അധിനിവേശം നടത്തുമെന്ന് ഹിലരി

മോൺട്രിയൽ: യുക്രെയ്നിലെ റഷ്യൻ ഇടപെടലിനെതിരെ നിഷ്ക്രിയ സമീപനം സ്വീകരിച്ചാൽ പ്രസിഡൻറ് വ്ളാദിമി൪ പുടിൻ കൂടുതൽ അയൽ രാജ്യങ്ങൾ കീഴ്പ്പെടുത്താൻ മുതിരുമെന്ന് മുൻ യു.എസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ളിൻറൺ. യുദ്ധാനന്തര യൂറോപ്പിൻെറ ഭൂപടം മാറ്റിവരക്കാനാണ് പുടിൻ മുതിരുന്നത്. ക൪ക്കശ നടപടികൾ സ്വീകരിക്കാത്തപക്ഷം സ്വന്തം മേൽക്കോയ്മ അയൽപക്കത്തെ ഇതര രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ പുടിൻ ശ്രമിക്കുമെന്ന് മോൺട്രിയലിൽ നടത്തിയ പ്രഭാഷണത്തിൽ ഹിലരി ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.