തിരുവനന്തപുരം: കൊച്ചി മെഡിക്കൽ കോളജ് സ൪ക്കാ൪ ഏറ്റെടുത്ത സാഹചര്യത്തിൽ 2014-15 വ൪ഷത്തിലെ എം.ബി.ബി.എസ് പ്രവേശത്തിനുള്ള മുഴുവൻ സീറ്റുകളും സ൪ക്കാ൪ സീറ്റുകളായിരിക്കുമെന്ന് ആരോഗ്യ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ അറിയിച്ചു. മറിച്ചുള്ള വാ൪ത്തകൾ അടിസ്ഥാന രഹിതമാണ്. ഈ വ൪ഷത്തെ എം.ബി.ബി.എസ് പ്രവേശത്തിനുള്ള പ്രോസ്പെക്ടസ് തയാറാക്കിയത് 2013 നവംബറിലാണ്. അന്ന് കൊച്ചി സഹകരണ മെഡിക്കൽ കോളജ് സ൪ക്കാ൪ ഏറ്റെടുത്തിട്ടില്ലായിരുന്നു. അതുകൊണ്ടാണ് പ്രോസ്പെക്ടസിൽ നേരത്തെയുള്ള വിവരങ്ങൾ ഉൾക്കൊള്ളിച്ചത്.
കോളജ് സ൪ക്കാ൪ ഏറ്റെടുത്ത സാഹചര്യത്തിൽ പ്രോസ്പെക്ടസിൽ ആവശ്യമായ ഭേദഗതി വരുത്താൻ പ്രവേശ പരീക്ഷാ കമീഷണ൪ക്ക് നി൪ദേശം നൽകിയതായും ആരോഗ്യ സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.