താലിബാന്‍-പാക് ചര്‍ച്ച അടുത്ത ആഴ്ച പുനരാരംഭിക്കും

ഇസ്ലാമാബാദ്: തഹ്രീകെ താലിബാനെ പാകിസ്താൻ ഗ്രൂപ്പുമായി പാക് സ൪ക്കാ൪ ആരംഭിച്ച അനുരഞ്ജന ച൪ച്ചയുടെ രണ്ടാംഘട്ടം അടുത്ത ആഴ്ച ആരംഭിക്കുമെന്ന് ഡോൺ ദിനപത്രം റിപ്പോ൪ട്ട് ചെയ്തു. കഴിഞ്ഞദിവസങ്ങളിൽ വസീറിസ്താനിൽ എത്തിയ മധ്യവ൪ത്തികൾ താലിബാൻ ശൂറയുമായി നടത്തിയ കൂടിക്കാഴ്ച ച൪ച്ച പുനരാരംഭിക്കാൻ അനുമതി പ്രഖാപിച്ചിട്ടുണ്ട്. മൗലാന സാമിഉൽ ഹഖിൻെറ നേതൃത്വത്തിലുള്ള മധ്യവ൪ത്തി സംഘമാണ് ശൂറയുമായി സംഭാഷണം നടത്തിയത്. താലിബാൻെറ മധ്യവ൪ത്തികളായ മൗലാന സാമിഉൽ ഹഖും വസീറിസ്താനിൽനിന്ന് തിരിച്ചത്തെിയ ശേഷം ആഭ്യന്തര മന്ത്രി ചൗധരി നിസാ൪ അലിഖാനുമായി ആശയ വിനിമയം നടത്തി.
എന്നാൽ, ച൪ച്ചയുടെ വേദിയെ സംബന്ധിച്ച് തീരുമാനമായില്ല. വടക്കൻ വസീറിസ്താനിലെ മീറാൻ ഷാ പട്ടണത്തിൽവെച്ചാകണം ച൪ച്ച എന്ന് താലിബാൻ ശൂറ ആഗ്രഹം പ്രകടിപ്പിച്ചതായി സാമിഉൽ ഹഖ് അറിയിച്ചു. എന്നാൽ, സമാധാന സംഭാഷണത്തോട് താലിബാൻ നേതാക്കൾക്ക് പൂ൪ണപ്രതിബദ്ധത ഉണ്ടെങ്കിലും വെടിനി൪ത്തൽ ലംഘിക്കപ്പെടാതിരിക്കാൻ അവ൪ പരമാവധി പരിശ്രമിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.