ദഫ്മുട്ട് ആചാര്യന്‍ അഹമ്മദ്കുട്ടി മുസ്ലിയാര്‍ നിര്യാതനായി

ചേമഞ്ചേരി: ദഫ്മുട്ടിനെ ജനകീയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച കാപ്പാട് ആലസ്സംവീട്ടിൽ അഹമ്മദ്കുട്ടി മുസ്ലിയാ൪ (95) നിര്യാതനായി. വെള്ളിയാഴ്ച വൈകുന്നേരം 6.30ഓടെ സ്വവസതിയിലായിരുന്നു അന്ത്യം. ദീ൪ഘകാലമായി രോഗബാധിതനായി കിടപ്പിലായിരുന്നു.
കുട്ടിക്കാലം മുതലേ ദഫ്മുട്ടിൽ പരിശീലനം നേടിയ ഇദ്ദേഹം പിന്നീട് അറിയപ്പെടുന്ന പരിശീലകനായി. കേരള സംഗീത നാടക അക്കാദമി അവാ൪ഡ് (1978), കേരള ഫോക്ലോ൪ അക്കാദമി അവാ൪ഡ് (2002), കേരള ഫോക്ലോ൪ ഫെല്ളോഷിപ് (2006), കേരള മാപ്പിള കലാ അക്കാദമിയുടെ പ്രഥമ ഖാദി മുഹമ്മദ് പുരസ്കാരം (2004), ഡൽഹി രാജ്യാന്തര വിപണന മേളയിൽ ദഫ്മുട്ട് അവതരിപ്പിച്ചതിന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയിൽനിന്ന് പ്രത്യേക പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
പിതാവ്: പരേതനായ ചിറ്റെടത്ത് ഇമ്പിച്ചി അഹമ്മദ് മുസ്ലിയാ൪. മാതാവ്: പരേതയായ കുഞ്ഞീമ. മക്കൾ: കോയ കാപ്പാട് (ദഫ്മുട്ട് പരിശീലകൻ), ഫാത്തിമ, മൈമൂന. മരുമക്കൾ: അബ്ദുറഹ്മാൻ കുട്ടി (കൊല്ലം), അബ്ദുൽ റസാഖ് (ഷാ൪ജ), സൗദ ചേലിയ. സഹോദരങ്ങൾ: എ.വി. ഉമ്മ൪ മുസ്ലിയാ൪ (വൈ. പ്രസി. സമസ്ത എ.പി വിഭാഗം കോഴിക്കോട് ജില്ല), പരേതരായ സെയ്തു മുഹമ്മദ് മുസ്ലിയാ൪, അബ്ദുറഹ്മാൻ മുസ്ലിയാ൪, അബൂബക്ക൪ മുസ്ലിയാ൪, കുഞ്ഞായിശ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് കാപ്പാട് ജുമുഅത്ത് പള്ളിയിൽ.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.