നെടുമ്പാശേരി: സ്വ൪ണവളകളിൽ ഇനാമൽ നിറച്ച് തൂക്കം കൂടുതൽ കാണിച്ച് കയറ്റുമതി ചെയ്യാൻ ശ്രമിച്ചതിന് പിന്നിൽ കുഴൽപണ ഇടപാടുണ്ടെന്ന് സൂചന ലഭിച്ചതിനത്തെുട൪ന്ന് കേസ് എൻ.ഐ.എയെ ഏൽപിക്കും. നെടുമ്പാശേരിയിലെ കസ്റ്റംസാണ് ഇതുമായി ബന്ധപ്പെട്ട് കൊടുവളളി സ്വദേശി മുഹമ്മദ് അഷറഫിനെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് ജാമ്യം ലഭിച്ചു. ഇയാളുടെ ബാങ്ക് അക്കൗണ്ടുകളുടെ വിശദ വിവരങ്ങൾ നൽകാൻ ബാങ്കുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കയറ്റുമതി നിയമപ്രകാരം 20 ശതമാനം കയറ്റുമതി ചെയ്താൽ 100 ശതമാനം ഇറക്കുമതി ചെയ്യാൻ കഴിയും.
എം.എം.ടി.സി, എസ്.ടി.സി, എസ്.ബി.ഐ എന്നീ ഏജൻസികളുടെ അനുമതിയോടെ സ്വ൪ണവും മറ്റും കയറ്റിറക്കുമതി നടത്തുന്ന മറ്റ് ഏജൻസികളുടെ പ്രവ൪ത്തനങ്ങളും അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.