അണികളെ അനുനയിപ്പിക്കാന്‍ അഹമ്മദ് കൊണ്ടോട്ടിയില്‍

കൊണ്ടോട്ടി: തൻെറ സ്ഥാനാ൪ഥിത്വത്തിനെതിരെ പ്രതിഷേധം ഉയ൪ന്ന കൊണ്ടോട്ടിയിൽ അണികളെ തണുപ്പിക്കാൻ കേന്ദ്ര മന്ത്രി ഇ. അഹമ്മദ് നേരിട്ട്. മണ്ഡലം മുസ്ലിം ലീഗ്, യൂത്ത് ലീഗ് സംയുക്ത യോഗത്തിൽ എത്തിയാണ് അദ്ദേഹം പാ൪ട്ടി പ്രവ൪ത്തകരെ അഭിസംബോധന ചെയ്തത്.
ഇടഞ്ഞുനിൽക്കുന്ന പാ൪ട്ടി പ്രവ൪ത്തകരെ ആശ്വസിപ്പിക്കുന്ന തരത്തിലായിരുന്നു അഹമ്മദിൻെറ സംസാരം. കേന്ദ്ര മന്ത്രി എന്ന നിലയിൽ ഭാരിച്ച ഉത്തരവാദിത്തം നിറവേറ്റാൻ ഉള്ളതുകാരണമാണ് പലപ്പോഴും മണ്ഡലത്തിൽ എത്താൻ കഴിയാതിരുന്നത് എന്ന് അദ്ദേഹം വിശദീകരിച്ചു.
ആദ്യ യു.പി.എ സ൪ക്കാറിൽ വിദേശകാര്യ സഹമന്ത്രി ആയിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ കൂടെ മിക്ക സമയത്തും വിദേശയാത്ര ചെയ്യേണ്ടിവന്നു. രണ്ടാം യു.പി.എ സ൪ക്കാറിൽ റെയിൽവേ സഹമന്ത്രി ആയിരുന്നപ്പോൾ 19 മാസവും മണ്ഡലത്തിൽ സജീവമായി ഇടപെട്ടിരുന്നു.
ഇഫ്ളു കാമ്പസും അലീഗഢ് സ൪വകലാശാല ഓഫ് കാമ്പസും പെരിന്തൽമണ്ണ ഐ.ടി.ഐയും അനുവദിക്കാനായത് ചരിത്രപരമായ നേട്ടമാണെന്ന് അദ്ദേഹം വിശദീകരിച്ചു.  മണ്ഡലത്തിലെ പ്രമുഖ നേതാക്കളുമായി അദ്ദേഹം സംസാരിച്ചു.
തെരഞ്ഞെടുപ്പ് പ്രവ൪ത്തനങ്ങൾക്ക് ക൪മരേഖ തയാറാക്കി. പി.കെ. ബഷീ൪ എം.എൽ.എ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.വി. ഇബ്രാഹിം, കൊണ്ടോട്ടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എ. ജബ്ബാ൪ ഹാജി, അഷ്റഫ് മാടൻ എന്നിവ൪ സംസാരിച്ചു.
പി.ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.