സാമാജികരുടെ വിചാരണ ഒരുവര്‍ഷത്തിനകം തീര്‍ക്കണം –സുപ്രീംകോടതി

ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ പ്രതികളായ  സിറ്റിങ് എം.പിമാരുടെയും എം.എൽ.എമാരുടെയും കേസുകളിൽ വിചാരണ ഒരു വ൪ഷത്തിനുള്ളിൽ പൂ൪ത്തിയാക്കണമെന്ന് സുപ്രീംകോടതി. കുറ്റപത്രം നൽകി വിചാരണ ഒരു വ൪ഷത്തിനകം പൂ൪ത്തിയാക്കാൻ കഴിഞ്ഞില്ളെങ്കിൽ അതിനുള്ള കാരണം ബന്ധപ്പെട്ട ജഡ്ജി ഹൈകോടതി ചീഫ് ജസ്റ്റിസ് മുമ്പാകെ ബോധിപ്പിക്കണമെന്നും സുപ്രീംകോടതി വിധിച്ചു. വിചാരണ കോടതി ജഡ്ജിയുടെ റിപ്പോ൪ട്ട് അംഗീകരിക്കാവുന്നതാണെങ്കിൽ ഹൈകോടതി ചീഫ് ജസ്റ്റിസിന് സമയം നീട്ടി നൽകാം.
കോടതി കുറ്റംചുമത്തിയ ജനപ്രതിനിധികളെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് തടയണമെന്നാവശ്യപ്പെട്ട് സമ൪പ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കുന്നതിനിടയിലാണ് സുപ്രീംകോടതിയുടെ ഇടക്കാല വിധി.
തെരഞ്ഞെടുപ്പ് അടുത്ത·സമയമായതിനാൽ ഹരജിക്കാരുടെ ആവശ്യം പരിഗണിക്കാനാവില്ളെങ്കിലും പറയുന്ന കാര്യങ്ങൾ ഗൗരവതരമാണെന്ന്  ജസ്റ്റിസ് ആ൪.എം. ലോധ അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി. അതുകൊണ്ടാണ് ഇത്തരമാരു ഇടക്കാല വിധി പുറപ്പെടുവിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. രാജ്യത്ത് നിരവധി കേസുകളാണ് കെട്ടിക്കിടക്കുന്നത്. മറ്റുള്ള കാര്യങ്ങൾക്കായി ചെലവഴിക്കുന്ന തുകയിൽ ഒരു ശതമാനമെങ്കിലും ജഡ്ജിമാരെ നിയമിക്കുന്നതിനായി നീക്കിവെച്ചാൽ ഇത്രയും കേസുകൾ കെട്ടിക്കിടക്കില്ലായിരുന്നുവെന്നും സുപ്രീംകോടതി തുട൪ന്നു.
ഇന്ത്യൻ രാഷ്ട്രീയത്തിലെ ശുദ്ധീകരണ പ്രക്രിയക്ക് നിമിത്തമായേക്കാവുന്ന ചരിത്രവിധിയിൽ, ക്രിമിനൽ കേസിൽ കോടതി കുറ്റവാളികളാണെന്ന് കണ്ടത്തെുന്ന എം.പിമാരും എം.എൽ.എമാരും അയോഗ്യരാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചിരുന്നു. ജനപ്രാതിനിധ്യ നിയമം എട്ടാം വകുപ്പിലെ നാലാം ഉപവകുപ്പ് നിയമവിരുദ്ധമാണെന്ന് തീ൪പ്പ് കൽപിച്ചായിരുന്നു ജസ്റ്റിസുമാരായ എ.കെ പട്നായിക്, എസ്.ജെ മുഖോപാധ്യായ എന്നിവരടങ്ങുന്ന ബെഞ്ചിൻെറ വിധി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.