ഇടതുബന്ധം പുന:സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നില്ല -ആര്‍.എസ്.പി

കൊല്ലം: ഇടതുമുന്നണി വിട്ട തീരുമാനത്തിൽ ഉറച്ചുനിൽക്കുമെന്നും എൽ.ഡി.എഫ് ബന്ധം പുന:സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നില്ളെന്നും ആ൪.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് എം.എൽ.എ. ഇടതുമുന്നണി വിട്ടപ്പോൾ ഞങ്ങൾക്ക്  ശക്തിയുണ്ടെന്ന് പല൪ക്കും ബോധ്യപ്പെട്ടു. ഇനി ഇടതുമുന്നണിയിലേക്ക് വിളിച്ചിട്ട് കാര്യമില്ല. യു.ഡി.എഫുമായുള്ള ബന്ധം എങ്ങനെയെന്ന് ച൪ച്ചകൾക്കുശേഷം തീരുമാനിക്കും. നിലപാട് വ്യക്തമാക്കേണ്ടത് യു.ഡി.എഫാണ്.
ആ൪.എസ്.പി കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിനുശേഷം വാ൪ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങളെ സഹായിക്കുന്നവരുമായി കൂട്ടുകൂടും. ഞങ്ങളുടെ പാ൪ട്ടിക്കും നിലനിൽക്കണം. മുന്നണിയിൽ ഘടകകക്ഷികളോട് പാലിക്കേണ്ട മര്യാദകൾ പാലിക്കാതെയാണ് സി.പി.എം പെരുമാറിയത്. ഒരു പാ൪ലമെൻറ് സീറ്റ് കിട്ടാത്തതുകൊണ്ടാണ് ഞങ്ങൾ മുന്നണിവിടുന്നതെന്ന് പ്രചാരമുണ്ട്. എന്നാൽ പാ൪ലമെൻറ് സീറ്റ് കിട്ടാത്തതുകൊണ്ടുമാത്രമല്ല ഇപ്പോഴത്തെ തീരുമാനം. നിയമസഭാ സീറ്റുകൾ ഒന്നൊന്നായി നഷ്ടപ്പെട്ട് നാലായി ചുരുങ്ങി. ഞങ്ങളുടെ ഹൃദയഭാഗമായ കൊല്ലം നിയമസഭാ സീറ്റ് വരെ സി.പി.എം എടുത്തു. എത്രകാലം എല്ലാം പൊറുത്ത് മുന്നോട്ടുപോകും. ഞങ്ങളുടേത് തൊഴിലാളിവ൪ഗ പാ൪ട്ടിയാണ്. ഈ പ്രസ്ഥാനത്തെ ചവിട്ട് മെതിച്ച് നശിപ്പിക്കാൻ ശ്രമിച്ചു. സി.പി.എമ്മിൽ നിന്നും മുന്നണിയിൽ നിന്നുമുള്ള നിരന്തരപീഡനത്തെ തുട൪ന്നാണ് കടുത്ത തീരുമാനത്തിലേക്ക് ആ൪.എസ്.പി എത്തിയത്. സി.പി.എം ഒൗദ്യോഗികപക്ഷത്തിൻെറ ധാ൪ഷ്ട്യവും അതിന് കാരണമായി.
മുന്നണി വിടുന്നുവെന്ന തീരുമാനം ഉണ്ടാവുന്നതുവരെ സി.പി.എം കേന്ദ്ര -സംസ്ഥാന നേതൃത്വങ്ങളോ മുന്നണിനേതാക്കളോ ആ൪.എസ്.പിയുമായി ബന്ധപ്പെട്ടിട്ടില്ല. ഇപ്പോൾ പലരും വിളിക്കുന്നുണ്ട്. അതുകൊണ്ട് കാര്യമില്ല.
കൊല്ലം ലോക്സഭാ സീറ്റ് വേണമെന്ന ആവശ്യം ആറുമാസം മുമ്പ് തന്നെ ആ൪.എസ്.പി രേഖാമൂലം ഇടതുമുന്നണിയോട് ആവശ്യപ്പെട്ടിരുന്നതാണ്. പിണറായി വിജയനെ നേരിൽകണ്ടും ആവശ്യപ്പെട്ടു. ച൪ച്ചചെയ്യാമെന്ന് പറഞ്ഞതല്ലാതെ ഒന്നുമുണ്ടായില്ല. പത്തനംതിട്ട സീറ്റ് നൽകുന്നത് പരിഗണിക്കുന്നുവെച്ച് മാധ്യമങ്ങളിൽ കണ്ടു.
 ഞങ്ങൾ ആ സീറ്റ് ആവശ്യപ്പെടുകയോ തരാമെന്ന് അവ൪ അറിയിക്കുകയോ ചെയ്തിട്ടില്ല. ആ൪.എസ്.പിക്ക് സീറ്റ് നിഷേധിക്കപ്പെട്ടപ്പോൾ മറ്റൊരു ഘടകകക്ഷിയെന്ന നിലയിൽ സി.പി.ഐക്ക് അഭിപ്രായം പറയാമായിരുന്നു. എന്നാൽ കിട്ടിയ നാല് സീറ്റുമായി പോവുകയാണ് അവ൪ ചെയ്തത്. ആ൪.എസ്.പിയിൽ നിന്ന് പലപ്പോഴായി വിട്ടുപോയവരെല്ലാം മടങ്ങി വന്നാൽ സ്വീകരിക്കും. ഷിബുവുമായി കൂടിക്കാഴ്ച നടന്നു. ഇനി ഒരു ആ൪.എസ്.പിയേ ഉണ്ടാകൂ.ദേശീയതലത്തിലുള്ള ആ൪.എസ്.പിയുടെ നയം തുടരും.
 ഇവിടത്തേത് സംസ്ഥാന വിഷയമാണ്.മുമ്പ് സീറ്റ് നിഷേധിച്ചപ്പോൾ മന്ത്രിയെ പിൻവലിക്കുന്നതടക്കമുള്ള തീരുമാനങ്ങൾ ആ൪.എസ്.പി എടുത്തിട്ടുണ്ട്. അതൊക്കെ പുന$പരിശോധിക്കുകയായിരുന്നു. അന്നൊക്കെ ഞങ്ങളെ പരിഹസിച്ചവരുണ്ട്.  ഇപ്പോൾ സ്വീകരിച്ച രാഷ്ട്രീയ നിലപാടിൽ പുന$പരിശോധന പ്രതീക്ഷിക്കേണ്ടെന്നും അസീസ് പറഞ്ഞു.
യു.ഡി.എഫിൽ ഘടകകക്ഷിയാവേണ്ടി വന്നാൽ ആവുമെന്ന് വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്ത ആ൪.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റംഗം വി.പി. രാമകൃഷ്ണപിള്ള പറഞ്ഞു. ആ൪.എസ്.പി ഉന്നയിച്ച ആവശ്യം സി.പി.എം ഗൗരവത്തോടെ കണ്ടില്ളെന്നും വിട്ടുവീഴ്ച ചെയ്ത് മുന്നണിയിൽ തുടരുമെന്ന് അവ൪ പ്രതീക്ഷിച്ചുവെന്നും എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. ഒറ്റക്ക് മത്സരിക്കുകയല്ലാതെ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല.
കൊല്ലത്ത് പ്രചാരണം തുടങ്ങുന്നത് എങ്ങനെവേണമെന്ന കാര്യത്തിൽ വ്യക്തതവരാനുണ്ട്. ആ൪.എസ്.പി സ്ഥാനാ൪ഥിയെന്ന നിലയിൽ വേണമോ അതോ യു.ഡി.എഫ് പിന്തുണയോടെ കൂടിയാണെങ്കിൽ ആരീതിയിൽ ആകണമോയെന്ന് ച൪ച്ചകൾക്ക് ശേഷമേ തീരുമാനിക്കാനാവൂ. ആ൪.എം.പി ഉൾപ്പെടെയുള്ള കക്ഷികൾ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
കോവൂ൪ കുഞ്ഞുമോൻ എം.എൽ.എ, ജില്ലാ സെക്രട്ടറി അഡ്വ. ഫിലിപ്പ് കെ. തോമസ് എന്നിവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.