നിലമ്പൂ൪: രാധവധ കേസ് അന്വേഷണം ഏറെ പുരോഗതിയിലാണെന്നും സി.സി.ടി.വി ദൃശ്യപരിശോധന ഫലവത്താണെന്നും അന്വേഷണ സംഘം. ചില സംശയങ്ങൾ ദുരീകരിക്കാനുള്ളതുകൊണ്ട് ഇതേ കുറിച്ച് കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാൻ കഴിയില്ളെന്നും അനാവശ്യമായി ആരേയും കേസിൽ പ്രതി ചേ൪ക്കില്ളെന്നും അന്വേഷണ ചുമതലയുള്ള ഡിവൈ.എസ്.പി. എസ്. ശശിധരൻ മാധ്യമത്തോട് പറഞ്ഞു. കൊലപ്പെടുത്തുന്നതിനുള്ള ഒരുക്കത്തിനായി പ്രതികൾ സാധനം വാങ്ങിയ കടകളിൽ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കടയുടമകളുടെ മൊഴിയും രേഖപ്പെടുത്തി.
വെള്ളിയാഴ്ച എട്ട് പേരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. രാധയുടെ മൃതദേഹം വാഹനത്തിൽ കൊണ്ടുപോകാൻ മാത്രമേ തൻെറ ഭ൪ത്താവ് സഹായിച്ചിട്ടുള്ളൂവെന്നും കൊലപാതകത്തിൽ പങ്കില്ളെന്നും ഷംസുദ്ദീൻെറ ഭാര്യ അന്വേഷണ സംഘത്തിന് മൊഴി നൽകി.
കൃത്യം നടന്ന ദിവസം കോൺഗ്രസ് ഓഫിസിൽ മറ്റൊരാളെ കൂടി കണ്ടെന്ന് സാക്ഷികൾ നൽകിയ വിവരമനുസരിച്ച് അന്വേഷണം നടന്നു വരികയാണ്. മുമ്പുള്ള അന്വേഷണ സംഘത്തിൻെറ കണ്ടത്തെലുകളും തെളിവുകളുമാണ് ഇപ്പോൾ പരിശോധിച്ചു വരുന്നത്. രണ്ട് ദിവസം കൂടി കഴിഞ്ഞാൽ അന്വേഷണത്തിൻെറ പുരോഗതി അറിയിക്കാമെന്നാണ് സംഘം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.