റഷ്യന്‍ അനുകൂലികള്‍ക്ക് എതിരെ ഒബാമ ഉപരോധം പ്രഖ്യാപിച്ചു

വാഷിങ്ടൺ: യുക്രെയ്നിൽ സൈനിക നീക്കം ഉൾപ്പെടെ റഷ്യ നടത്തിയ ഇടപെടലുകളെ അനുകൂലിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമ ഉപരോധം പ്രഖ്യാപിച്ചു. പ്രതിസന്ധിയിലകപ്പെട്ട യുക്രെയ്നിലെ ജനാധിപത്യ പ്രക്രിയകൾക്ക് ഹാനികരമായി പ്രവ൪ത്തിച്ചവ൪ക്കെതിരെയാണ്, യുക്രെയ്ൻ ജനതക്കെതിരായല്ല ഉപരോധ നടപടിയെന്ന് കോൺഗ്രസിന് കൈമാറിയ വിജ്ഞാപനത്തിൽ ഒബാമ വിശദീകരിച്ചു.
യുക്രെയ്ൻെറ പരമാധികാരം, ഭൂപ്രദേശപരമായ അഖണ്ഡത എന്നിവ ലംഘിക്കുന്ന നടപടിയാണ് റഷ്യ കൈക്കൊണ്ടതെന്ന് വൈറ്റ്ഹൗസ് ആരോപിച്ചു. ഇത് യുക്രെയ്ൻെറ സുരക്ഷിതാന്തരീക്ഷത്തിനും സ്ഥിരതക്കും ഭീഷണി ഉയ൪ത്തിയിരിക്കുകയാണെന്നും വൈറ്റ്ഹൗസ് ചൂണ്ടിക്കാട്ടി.
റഷ്യൻ നടപടിക്ക് കൂട്ടുനിന്ന യുക്രെയ്നിലെ പാരാമിലിട്ടറി വിഭാഗം ഉൾപ്പെടെയുള്ളവ൪ക്ക് വിസ നിഷേധിക്കൽ, ആസ്തികൾ മരവിപ്പിക്കൽ തുടങ്ങിയ നടപടികൾ പ്രസിഡൻറിൻെറ എക്സിക്യൂട്ടിവ് ഓ൪ഡ൪ പ്രകാരമാണ് നടപ്പാക്കുക. പ്രശ്നവുമായി ബന്ധപ്പെട്ട് റഷ്യയുമായുള്ള എല്ലാ സൈനിക ബന്ധങ്ങളും അമേരിക്ക അവസാനിപ്പിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.