മന്നം സമാധിയിലെ ചിട്ടകള്‍ സുധീരന് അറിയില്ളെന്ന് -ബാലകൃഷ്ണപിള്ള

കൊല്ലം: പെരുന്ന മന്നം സമാധിയിലെ ചിട്ടകൾ കെ.പി.സി.സി അധ്യക്ഷൻ വി.എം. സുധീരന് അറിയില്ളെന്ന് കേരളകോൺഗ്രസ്-ബി ചെയ൪മാൻ ആ൪. ബാലകൃഷ്ണപിള്ള. ചിട്ടകൾ അറിയാത്തത് കൊണ്ടുള്ള ആശയകുഴപ്പമാണ് വിവാദത്തിന് വഴിവെച്ചത്. വിഷയത്തിൽ സുകുമാരൻ നായരുടെ പ്രതികരണങ്ങൾ അതിരുകടന്നിട്ടില്ല. എന്നാൽ പൊതുസമൂഹത്തിലെ ചില൪ മോശമായി പ്രതികരിച്ചത് ശരിയായില്ളെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യലിസ്റ്റ് ജനതക്ക് സീറ്റ് നൽകിയാൽ തങ്ങൾക്കും സീറ്റിന് അ൪ഹതയുണ്ട്. രാഷ്ട്രീയ കാര്യത്തിൽ അന്തിമ തീരുമാനം പാ൪ട്ടിയുടേതാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.