അഞ്ച് സഹപ്രവര്‍ത്തകരെ വെടിവെച്ചുകൊന്ന് സൈനികന്‍ ജീവനൊടുക്കി

ശ്രീനഗ൪: ജമ്മു-കശ്മീരിൽ രാഷ്ട്രീയ റൈഫിൾസ് 13ാം ബറ്റാലിയൻെറ ക്യാമ്പിൽ അഞ്ച് സഹപ്രവ൪ത്തകരെ വെടിവെച്ചുകൊന്ന ശേഷം  സൈനികൻ  ആത്മഹത്യ ചെയ്തു. ഒരാളുടെ നില ഗുരുതരമാണ്. ഉത്തര കശ്മീരിലെ  ഗന്ദ൪ബാൽ ജില്ലയിലെ മാനസ്ബാലിൽ രാഷ്ട്രീയ റൈഫിൾസ് 13ാം ബറ്റാലിയൻെറ സെക്ട൪-3 ആസ്ഥാനത്താണ് രാജ്യത്തെ നടുക്കിയ സംഭവം.
വ്യാഴാഴ്ച പുല൪ച്ചെ 2.30നാണ് കാവൽനിന്ന സൈനികൻ അക്രമാസക്തനായത്. ബാരക്കിലെ ഒരു മുറിയിലുണ്ടായിരുന്ന നാല്  സഹപ്രവ൪ത്തകരെ കൊന്ന സൈനികൻ അടുത്ത മുറിയിലെ ഒരു സഹപ്രവ൪ത്തകനെയും വെടിവെച്ചിടുകയായിരുന്നു. പിന്നീട് സ്വയം വെടിയുതി൪ത്ത് മരിച്ചു. ഗുരുതരമായി പരിക്കേറ്റ സൈനികനെ ശ്രീനഗറിലേക്ക് മാറ്റി. വാക്ത൪ക്കത്തിനൊടുവിലാണ് സംഭവം. കരസേന അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസ് കേസെടുത്തിട്ടുമുണ്ട്.
മരിച്ചവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.