ബെയ്ജിങ്: സിൻജ്യങ് പ്രവിശ്യയിലെ ഉയ്ഗൂ൪ മുസ്ലിം വംശജനായ ആക്ടിവിസ്റ്റിനെതിരെ ചൈനീസ് അധികൃത൪ വിഘടനവാദ കുറ്റം ചുമത്തി. ഉയ്ഗൂറിലെ അടിച്ചമ൪ത്തലിനെതിരെ ശബ്ദമുയ൪ത്തിയ സാമ്പത്തിക വിദഗ്ധൻ കൂടിയായ ഇൽഹാം തുഹ്തിക്കെതിരെയാണ് കുറ്റം ചുമത്തിയത്. ഇദ്ദേഹം ഏതാനും ആഴ്ചയായി പൊലീസ് കസ്റ്റഡിയിലാണ്. ഉയ്ഗൂരിൽ സ്വയംഭരണം ആവശ്യപ്പെട്ട് പ്രക്ഷോഭം നയിക്കുന്ന സായുധ ഗ്രൂപ്പുകൾക്ക് ഇൽഹാം പിന്തുണ നൽകുന്നുവെന്ന അധികൃതരുടെ ആരോപണം അദ്ദേഹത്തിൻെറ കുടുംബം നിഷേധിച്ചു. ബെയ്ജിങ്ങിലെ മിൻസു സ൪വകലാശാലയിൽ പ്രഫസറായിരുന്ന ഇൽഹാമിനെ 2009ലും ചൈനീസ് സുരക്ഷാവിഭാഗം അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തെ യു.എസ് പ്രസിഡൻറ് ബറാക് ഒബാമ ശക്തമായി അപലപിച്ചതിനെ തുട൪ന്ന് ഇൽഹാമിനെ വിട്ടയക്കാൻ അധികൃത൪ നി൪ബന്ധിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.