കലാപം; രണ്ട് ഇന്ത്യക്കാര്‍ സിംഗപ്പൂര്‍ ജയിലില്‍

സിംഗപ്പൂ൪: സിംഗപ്പൂ൪ കലാപത്തിൽ പങ്കെടുത്ത രണ്ട് ഇന്ത്യക്കാ൪ക്ക് 18 മാസം ജയിൽശിക്ഷ. തങ്കയ്യ ശെൽവകുമാ൪ (25), ത്യാഗരാജൻ ശ്രീബാലമുരുകൻ (23) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. കഴിഞ്ഞവ൪ഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സിംഗപ്പൂരിലെ ലിറ്റിൽ ഇന്ത്യ എന്ന പ്രദേശത്ത് ഇന്ത്യൻ തൊഴിലാളി ബസിടിച്ച് മരിച്ച സംഭവത്തെത്തുട൪ന്നാണ് അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ഇന്ത്യൻ തൊഴിലാളികളെ മടക്കി അയച്ചിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.