രണ്ട് പഞ്ചായത്തുകളില്‍ ലീഗ് പിന്തുണ പിന്‍വലിക്കുന്നു

കണ്ണൂ൪: കണ്ണൂ൪ ബ്ളോക് പഞ്ചായത്തിലും പള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലും യു.ഡി.എഫ് ഭരണസമിതിക്കുള്ള പിന്തുണ മുസ്ലിം ലീഗ് പിൻവലിച്ചതായി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. കോൺഗ്രസിൻെറ അഹങ്കാരവും അവഗണനയുമാണ് പിന്തുണ പിൻവലിക്കുന്നതിന് കാരണമെന്നും അവ൪ പറഞ്ഞു. ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തെയും കെ. സുധാകരൻ എം.പിയെയും അറിയിച്ചിട്ടുണ്ട്. പിന്തുണ പിൻവലിച്ച കത്ത് ലീഗ് നേതൃത്വത്തിന് കിട്ടിയിട്ടുണ്ട്. പാ൪ട്ടി നേതൃത്വവുമായി ആലോചിച്ച് ബന്ധപ്പെട്ട തദ്ദേശ സെക്രട്ടറിമാ൪ക്ക് കത്ത് കൈമാറും.
അഴീക്കോട് എം.എൽ.എ കെ.എം. ഷാജിയുടെ നേതൃത്വത്തിൽ പടന്നപ്പാലം-ഒറ്റത്തെങ്ങ് റോഡു നി൪മാണവുമായി നടത്തിയ പ്രവൃത്തികൾക്ക് പള്ളിക്കുന്നിലെ കോൺഗ്രസ് നേതാവ് പി.കെ. രാഗേഷിൻെറ നേതൃത്വത്തിൽ ഉടക്കുവെച്ചിരുന്നു. അമ്പലങ്ങളുടെയും പള്ളിയുടെയും വരെ മതിലുകൾ റോഡിനായി പൊളിച്ചു. എന്നാൽ, ഒരു സ്വകാര്യ വ്യക്തിയുടെ മതിൽ പൊളിക്കുന്നത് രാഗേഷ് ഇടപെട്ട് തടഞ്ഞു.
പള്ളിക്കുന്ന് പഞ്ചായത്തിൻെറ പ്രസിഡൻറായിരിക്കെ രാഗേഷ് പഞ്ചായത്ത് സെക്രട്ടറിയുമായി ഏറ്റുമുട്ടൽ നടത്തിയിരുന്നു. എന്നാൽ, കോടതി സെക്രട്ടറിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു. ഇക്കാര്യത്തിൽ സഹായിച്ചില്ലെന്ന കാരണത്താൽ  മന്ത്രി എം.കെ. മുനീറിൻെറ ഗ്രാമയാത്ര ബഹിഷ്കരിച്ചു. ഇതിനെതിരെ മുസ്ലിംലീഗ് മെംബ൪മാരുടെ വിയോജന കുറിപ്പ് പരിഗണിച്ചില്ല. ലീഗില്ലെങ്കിലും ഭൂരിപക്ഷമുണ്ട് എന്ന കാരണത്താലാണിത്. കോൺഗ്രസിൻെറയും യു.ഡി.എഫിൻെറയും ഉന്നത നേതാക്കളെ ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തിയെങ്കിലും പ്രശ്നം പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് പിന്തുണ പിൻവലിക്കുന്നതെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി.
പള്ളിക്കുന്ന് പഞ്ചായത്ത് ഭരണസമിതിയിൽ 17 അംഗങ്ങളാണുള്ളത്. കോൺഗ്രസിന് 11, ലീഗ് അഞ്ച്, സി.പി.എം ആറ്, സി.പി.ഐ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. കണ്ണൂ൪ ബ്ളോക് പഞ്ചായത്തിൽ കോൺഗ്രസിന് നാലും ലീഗിന് മൂന്നും  സി.പി.എമ്മിന് ആറും സി.പി.ഐക്ക് ഒരു മെംബറുമുണ്ട്.
നറുക്കെടുപ്പിലൂടെയാണ് കോൺഗ്രസ് പ്രതിനിധി പ്രസിഡൻറായത്. പള്ളിക്കുന്ന് സ൪വീസ് സഹകരണ ബാങ്കിലും ലീഗ്- കോൺഗ്രസ് സഖ്യമാണ്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ മൂന്ന് ഡയറക്ട൪മാരും രാജിവെക്കുന്നതിനെക്കുറിച്ച് ആലോചിക്കും.
വാ൪ത്താസമ്മേളനത്തിൽ മുസ്ലിംലീഗ് പള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡൻറ് വി.കെ. ഇബ്രാഹിം ഹാജി, ബ്ളോക് പഞ്ചായത്തംഗം കെ.ഇ. ഷാദുലി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബട്ടക്കണ്ടി അഹമ്മദ്, ലീഗ് സെക്രട്ടറി ടി.കെ. നിസാ൪ എന്നിവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.