കിയവ്: രണ്ടു ദിവസങ്ങളിലായി നൂറോളം പേ൪ കൊല്ലപ്പെട്ട യുക്രെയ്നിൽ പ്രശ്ന പരിഹാരമെന്നോണം തെരഞ്ഞെടുപ്പ് നേരത്തെ നടത്താമെന്ന പ്രസിഡൻറിൻെറ നി൪ദേശത്തിന് പ്രതിപക്ഷ അംഗീകാരം.
യൂറോപ്യൻ യൂനിയൻ പ്രതിനിധികളുടെ മധ്യസ്ഥതയിൽ രാത്രി പുലരുവോളം നീണ്ട ച൪ച്ചകളിലാണ് ധാരണ. ഇതുൾപ്പെടെ കൂടുതൽ വ്യവസ്ഥകളോടെയുള്ള സമാധാന കരാറിൽ ഇരു വിഭാഗവും ഒപ്പുവെച്ചു. കരാ൪ പ്രകാരം രാജ്യത്ത് തെരഞ്ഞെടുപ്പ് ഈ വ൪ഷം തന്നെ നടത്തും.
പ്രസിഡൻറിൻെറ അധികാരങ്ങളിൽ കുറവുവരുത്തി ഭരണഘടന ഭേദഗതി ചെയ്യും. പുതുതായി പ്രതിപക്ഷത്തെ കൂടി ഉൾപ്പെടുത്തി സഖ്യസ൪ക്കാ൪ രൂപവത്കരിക്കും. യുക്രെയ്നിൽ സമാധാനം നിലനി൪ത്താൻ ഏതറ്റം വരെ പോകുമെന്നും പ്രസിഡൻറ് വിക്ട൪ യാനുകോവിച്ചിൻെറ വെബ്സൈറ്റിൽ നൽകിയ വാ൪ത്താക്കുറിപ്പിൽ വ്യക്തമാക്കി.
കരാ൪ ഒപ്പുവെക്കൽ ചടങ്ങിന് പ്രസിഡൻറിൻെറ ചേംബറിനോട് ചേ൪ന്ന് മൂന്ന് പ്രതിപക്ഷ നേതാക്കൾക്ക് പ്രത്യേക ഇരിപ്പിടം ഒരുക്കിയിരുന്നതായി റിപ്പോ൪ട്ടുകൾ വ്യക്തമാക്കുന്നു. സമാധാന ച൪ച്ചകളിലുടനീളം യൂറോപ്യൻ യൂനിയൻ പ്രതിനിധികളായി ജ൪മൻ, പോളണ്ട് വിദേശകാര്യ മന്ത്രിമാ൪ പങ്കെടുത്തിരുന്നു.
സമാധാന ച൪ച്ചകളിൽ സ൪ക്കാ൪ കാര്യമായ പുരോഗതി അവകാശപ്പെടുമ്പോഴും ഇന്നലെ കിയവിൽ പുതിയ പ്രക്ഷോഭങ്ങൾ ആരംഭിച്ചത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
സംഭവത്തിൽ മരണം റിപ്പോ൪ട്ട് ചെയ്തിട്ടില്ല. പ്രശ്നം ച൪ച്ച ചെയ്യാൻ ഇന്നലെ ചേ൪ന്ന അടിയന്തര പാ൪ലമെൻറ് യോഗത്തിൽ അംഗങ്ങൾ തമ്മിൽ അടിപിടി നടന്നതായി റിപ്പോ൪ട്ടുണ്ട്. സ്പീക്കൽ വ്ളാദ്മി൪ റിബക് നടപടികൾ നീട്ടിവെക്കാൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം.
പാ൪ലമെൻറിനകത്ത് സായുധ പൊലീസ് പ്രവേശിച്ചതും സംഘ൪ഷത്തിനിടയാക്കി. പ്രതിഷേധം കനക്കുന്നതിൻെറ സൂചന നൽകി ഇന്നലെ സായുധ സേന ഉപ മേധാവി രാജിനൽകിയിട്ടുണ്ട്. യാനുകോവിച്ച് ഈ മാസം കൊണ്ടുവന്ന കടുത്ത തീവ്രവാദ വിരുദ്ധ നിയമങ്ങൾ പാ൪ലമെൻറിൽ വോട്ടിനിട്ട് തള്ളിയതും ശ്രദ്ധേയമായി.
വ്യാഴാഴ്ച കിയവിലും പരിസരങ്ങളിലുമായി നടന്ന സംഘട്ടനങ്ങളിൽ മാത്രം 50 ഓളം പേ൪ മരിച്ചിരുന്നു. 22 വ൪ഷം മുമ്പ് രാജ്യം സ്വതന്ത്രമായ ശേഷം നടക്കുന്ന ഏറ്റവും വലിയ മനുഷ്യക്കുരുതിയാണിത്.
യുക്രെയ്ൻ പ്രതിസന്ധി ച൪ച്ച ചെയ്യാൻ യു.എസ് പ്രസിഡൻറ് ബറാക് ഒബാമ ജ൪മൻ ചാൻസല൪ അംഗലാ മെ൪കലുമായി ഫോണിൽ ബന്ധപ്പെട്ടു. അതേസമയം, പടിഞ്ഞാറൻ രാജ്യങ്ങൾ യുക്രെയ്നിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നാണ് റഷ്യയുടെ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.