ഹ്യൂസ്റ്റൻ: പ്രശസ്തമായ ആൽഫ്രഡ് പി. സ്ലോൺ ഫൗണ്ടേഷൻ നൽകുന്ന സ്ലോൺ റിസ൪ച് ഫെലോഷിപ്പിന് അ൪ഹരായവരിൽ ഏഴ് ഇന്ത്യൻ വംശജരും. 50,000 യു.എസ് ഡോളറാണ് (31 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ഗവേഷണത്തിന് നൽകുന്ന തുക. 126 പേരെയാണ് ഫെലോഷിപ്പിനായി ഫൗണ്ടേഷൻ ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്നത്.
അനിമശ്രീ ആനന്ദ്കുമാ൪, നയൻതാര ഭട്ട്നഗ൪, സുശ്മിത റോയ്, പ്രശാന്ത് ജെയിൻ, അൻശുൾ കുൻഡാജെ, തപൻ പരീഖ്, പ്രദീപ് രവികുമാ൪ എന്നിവരാണ് ഫെലോഷിപ്പിന് അ൪ഹരായ ഇന്ത്യൻ വംശജ൪.
അടുത്ത തലമുറയിൽനിന്ന് ശാസ്ത്രത്തിന് നേതൃത്വം നൽകേണ്ടവരെ കണ്ടത്തെി 1955 മുതലാണ് ഫെലോഷിപ് നൽകിത്തുടങ്ങിയത്. 115 മുതൽ 130 വരെ പ്രതിഭാശാലികളെ എല്ലാ വ൪ഷവും ഫെലോഷിപ്പിനായി തെരഞ്ഞെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.