സിഖ് വിരുദ്ധ കലാപം: യു.എസിലെ കേസ് ഒഴിവാക്കാന്‍ സോണിയയുടെ ഹരജി

ന്യൂയോ൪ക്: 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് ന്യൂയോ൪ക് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന നൽകിയ കേസ് തള്ളണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മറുപടി ഹരജി. രാജ്യത്തിന് പുറത്ത് വിചാരണ നടത്താനും സോണിയയെ അന്യായമായി പ്രതി ചേ൪ക്കാനും നടത്തിയ നീക്കം നിയമപരമായി സാധുതയില്ലാത്തതാണെന്ന് ന്യൂയോ൪ക് ഈസ്റ്റേൺ ഡിസ്ട്രിക്ട് കോടതിയിൽ നൽകിയ ഹരജിയിൽ പറയുന്നു.
 സിഖ്സ് ഫോ൪ ജസ്റ്റിസ് എന്ന സംഘടന നൽകിയ പരാതിയിൽ സോണിയയെ പ്രതിചേ൪ക്കാവുന്ന കുറ്റകൃത്യങ്ങൾ പരാമ൪ശിക്കുന്നില്ളെന്നും സോണിയക്കുവേണ്ടി സമ൪പ്പിച്ച ഹരജിയിലുണ്ട്.
കലാപത്തിന് നേതൃപരമായ പങ്കുവഹിച്ച കമൽനാഥ്, സജ്ജൻ കുമാ൪, ജഗദീശ് ടൈറ്റ്ല൪, അമിതാഭ് ബച്ചൻ എന്നിവരെ സംരക്ഷിക്കാൻ നടത്തിയ ശ്രമങ്ങൾക്ക് ജയിൽശിക്ഷക്കു പുറമെ സോണിയ നഷ്ടപരിഹാരവും നൽകണമെന്നാണ് സിഖ്സ് ഫോ൪ ജസ്റ്റിസ് ആവശ്യപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.