റേഷന്‍ വ്യാപാരികളുടെ സമരത്തെ നേരിടുമെന്ന് അനൂപ് ജേക്കബ്

കൊച്ചി: റേഷൻ വ്യാപാരികളുടെ സമരത്തെ ശക്തമായി നേരിടുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. സമരം നേരിടുന്നത് ച൪ച്ച ചെയ്യാൻ തിങ്കളാഴ്ച ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും. ആവശ്യമെങ്കിൽ ബദൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമരക്കാരുടെ ആവശ്യങ്ങളോട് സ൪ക്കാ൪ നിഷേധാത്മക സമീപനം സ്വീകരിച്ചിട്ടില്ല. റേഷൻ കടകളിൽ പരിശോധന ക൪ശനമാക്കിയതാണ് ഇപ്പോഴത്തെ സമരത്തിന് കാരണമായത്. സമരം സംബന്ധിച്ച് പാ൪ട്ടി ചെയ൪മാൻ ജോണി നെല്ലൂരുമായി അഭിപ്രായ വ്യത്യാസമില്ളെന്നും അനൂപ് ജേക്കബ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.