ഫതഹ് നേതാക്കള്‍ ഗസ്സ സന്ദര്‍ശിക്കും

ഗസ്സ: ഹമാസ്-ഫതഹ് കക്ഷികൾക്കിടയിൽ അനുരഞ്ജനം സാക്ഷാത്കരിക്കുന്നതിൻെറ ഭാഗമായി പ്രധാനമന്ത്രി ഇസ്മാഈൽ ഹനിയ്യയുടെ ക്ഷണപ്രകാരം ഫതഹ് നേതാക്കൾ വെള്ളിയാഴ്ച ഗസ്സയിൽ പര്യടനം നടത്തും. ഫതഹിൻെറ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ നാലംഗ സംഘമാണ് ഗസ്സയിലത്തെുന്നതെന്ന് ഫതഹ് വക്താവ് ഫാഇസ് അബൂ ഈത്വ അറിയിച്ചു. 2007ൽ ഹമാസ്-ഫതഹ് പാ൪ട്ടികൾക്കിടയിൽ ഉടലെടുത്ത അഭിപ്രായഭിന്നതകളെ തുട൪ന്ന് ഫതഹിലെ നിരവധി നേതാക്കൾ ഗസ്സയിൽനിന്ന് വെസ്റ്റ്ബാങ്കിലേക്ക് കുടിയേറിയിരുന്നു. ഇവ൪ക്ക് തിരിച്ചത്തൊൻ അവസരം നൽകുമെന്നും തടവിലുള്ള ഫതഹ് പ്രവ൪ത്തകരെ മോചിപ്പിക്കുമെന്നും ഹമാസ് നേതാവ് ഹനിയ്യ കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.