ഒളിമ്പിക്സിനിടെ പേസ്റ്റ് ബോംബ്സാധ്യതയെന്ന് അമേരിക്ക

വാഷിങ്ടൺ: സോചി ഒളിമ്പിക്സ് വെള്ളിയാഴ്ച തുടങ്ങാനിരിക്കെ വിമാനങ്ങളിൽ ടൂത്ത് പേസ്റ്റ് ബോംബ് ആക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. പ്രധാനമായും റഷ്യയിലേക്കുള്ള വിമാനങ്ങൾക്കാണ് ഭീഷണിയുള്ളതെന്ന് അമേരിക്കൻ ആഭ്യന്തര സുരക്ഷാവിഭാഗം പറഞ്ഞു. റഷ്യയിലെ വോൾ¤്രഗാഗാ൪ഡിലുണ്ടായ ബോംബാക്രമണത്തിൻെറ പശ്ചാത്തലത്തിൽ  ഫെബ്രുവരി ഏഴുമുതൽ 23വരെ നടക്കുന്ന ഗെയിംസിന്
റഷ്യ സുരക്ഷാ സന്നാഹങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. രണ്ട് യുദ്ധക്കപ്പലുകളെ അമേരിക്ക കരിങ്കടലിൽ വിന്യസിച്ചതായും റിപ്പോ൪ട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.