തിരുവനന്തപുരം: കായികരംഗത്തെ മുന്നേറ്റം ലക്ഷ്യമിട്ട് പൊലീസിലെ കായികതാരങ്ങൾക്ക് ഇൻഷുറൻസ് പദ്ധതി ഏ൪പ്പെടുത്തുന്നു. ഇതനുസരിച്ച് പരിശീലനങ്ങളിലും മത്സരങ്ങളിലും ഉണ്ടാകുന്നപരിക്കുകൾക്ക് പരമാവധി ഒരുലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കും. ഇതിനുള്ള പ്രീമിയം തുക പൂ൪ണമായും പൊലീസ് വകുപ്പ് വ ഹിക്കും. തിങ്കളാഴ്ച പൊലീസ് ട്രെയ്നിങ് കോളജിൽ നടക്കുന്ന കായിക താരങ്ങൾക്കുള്ള അവാ൪ഡ്ദാന ചടങ്ങിനോടനുബന്ധിച്ച് ആഭ്യന്തര, വിജിലൻസ് മന്ത്രി രമേശ് ചെന്നിത്തല ബാസ്കറ്റ് ബാൾ താരം സോണിയ അഗസ്റ്റിന് ഒരു വ൪ഷത്തെ പോളിസി കൈമാറി പുതിയ ഇൻഷുറൻസ് പദ്ധതിക്ക് തുടക്കം കുറിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.