ന്യൂയോ൪ക്: ഗുരുതര രക്താ൪ബുദമായ ‘ലിംഫോസൈറ്റിക് ലുകീമിയ’ക്ക് മരുന്ന് കണ്ടുപിടിച്ചതായി റിപ്പോ൪ട്ട്. ഇതുവഴി രണ്ടുനേരം ഗുളിക കഴിച്ച് കീമോതെറപ്പി ഇല്ലാതെതന്നെ ഈ രക്താ൪ബുദത്തെ നേരിടാനാകുമെന്നാണ് അഞ്ച് രാജ്യങ്ങളിലെ വിദഗ്ധരുടെ സംഘം പറയുന്നത്. ‘ന്യൂ ഇംഗ്ളണ്ട് ജേണൽ ഓഫ് മെഡിസിനി’ൽ ഇതു സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടു പ്രത്യേക മരുന്നുകളുടെ മിശ്രിതത്തിൻെറ ഉപയോഗമാണ് ഫലപ്രദ ചികിത്സാ സാധ്യത മുന്നോട്ടുവെക്കുന്നതെന്ന് ഗവേഷകസംഘത്തിലുള്ള ന്യൂയോ൪ക് സിറ്റിയിലെ വെയ്ൽ കോ൪ണൽ മെഡിക്കൽ കോളജിലെ സി.എൽ.എൽ റിസ൪ച് ഡയറക്ട൪ റിച്ചാ൪ഡ് ആ൪. ഫ്യൂമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.