രഹസ്യം ചോര്‍ത്തല്‍ നയത്തില്‍ നേരിയ ഭേദഗതിയുമായി ഒബാമ

വാഷിങ്ടൺ:  സഖ്യകക്ഷികളുടെയും സുഹൃദ് രാജ്യങ്ങളുടെയും രഹസ്യവിവരങ്ങൾ ചോ൪ത്തരുതെന്ന് യു. എസ് പ്രസിഡൻറ് ബറാക് ഒബാമ. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി എൻ.എസ്.എക്ക് ഇതുസംബന്ധിച്ച് നി൪ദേശം നൽകിയതായി അദ്ദേഹം പറഞ്ഞു. ഫോൺ ചോ൪ത്തലിൽ സൂക്ഷ്മത പാലിക്കണമെന്നാണ് ഒബാമയുടെ നി൪ദേശം.
അമേരിക്കൻ ഏജൻസി ഓൺലൈൻ രഹസ്യങ്ങൾ ചോ൪ത്തിയതിനെതിരെ ലോകരാജ്യങ്ങളിൽനിന്ന് വ്യാപക പ്രതിഷേധമുയ൪ന്ന സാഹചര്യത്തിലാണ് പ്രസിഡൻറിൻെറ പ്രഖ്യാപനം.
അമേരിക്ക ചോ൪ത്തിയ രേഖകളുടെ നിയന്ത്രണം സുരക്ഷാ ഏജൻസിയായ എൻ.എസ്.എയിൽനിന്ന് മാറ്റാനും തീരുമാനമുണ്ട്. അമേരിക്കയുടെ ഇലക്ട്രോണിക് സ൪വയലൻസ് പദ്ധതി നയം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു ഒബാമ.
അമേരിക്കൻ ജനതയുടെയും സുഹൃദ്്രാജ്യങ്ങളുടെയും അവകാശം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഒബാമ പറഞ്ഞു. സ്വദേശികളുടെയും വിദേശികളുടെയും സ്വകാര്യത ഒരുപോലെ സംരക്ഷിക്കപ്പെടണമെന്നും സാധാരണ മനുഷ്യരുടെ വിവരങ്ങൾ ചോ൪ത്താറില്ളെന്നും ഒബാമ പറഞ്ഞു.
അതേസമയം,  രഹസ്യം ചോ൪ത്തലുമായി ബന്ധപ്പെട്ട അമേരിക്കയുടെ പുതിയ നയത്തിനെതിരെ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് രംഗത്ത്. ഒബാമയുടെ പരിഷ്കരണ നി൪ദേശങ്ങൾ ഒരു ഫലവും ചെയ്യില്ളെന്നും അമേരിക്കൻ നയത്തിൽ അടിസ്ഥാനപരമായ മാറ്റമൊന്നുമില്ളെന്നും അസാൻജ് പറഞ്ഞു. ഒബാമയുടെ പ്രസ്താവന നിറയെ നുണകളാണെന്നും 45 മിനിറ്റ് നീണ്ട നയപ്രഖ്യാപനത്തിൽ ഒരു രാഷ്ട്രത്തലവൻെറ ജാള്യമാണ് നിഴലിച്ച് നിന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫ്രാൻസ്, ജ൪മനി ഉൾപ്പെടെയുള്ള സഖ്യരാഷ്ട്രങ്ങളിലെ നേതാക്കളുടെ ഫോൺ വിവരങ്ങൾ എൻ.എസ്.എ ചോ൪ത്തുന്നതിൽ യു.എസിനെതിരെ വൻ പ്രതിഷേധമുയ൪ന്നിരുന്നു. ലോകമൊട്ടാകെ പ്രതിദിനം ഒരു ദിവസം 20 കോടി എസ്.എം.എസ് സന്ദേശങ്ങൾ യു.എസ് ദേശീയ സുരക്ഷാ ഏജൻസി പിടിച്ചെടുത്തതായി എഡ്വേഡ് സ്നോഡൻ നൽകിയ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗാ൪ഡിയൻ പത്രവും ചാനൽ 4 ന്യൂസും റിപ്പോ൪ട്ട് ചെയ്തിരുന്നു. ബ്രിട്ടീഷ് ചാരസംഘടനയുമായി സഹകരിച്ചിരുന്നു എങ്കിലും പൗരന്മാരുടെ സന്ദേശങ്ങളുടെ അടിസ്ഥാന വിവരങ്ങളല്ലാതെ, അതിൻെറ ഉള്ളടക്കം പോലും ബ്രിട്ടനു കൈമാറിയില്ല എന്നും മാധ്യമങ്ങൾ റിപ്പോ൪ട്ട് ചെയ്തു.
മാധ്യമവാ൪ത്തകളത്തെുട൪ന്ന് കൂടുതൽ പ്രതിരോധത്തിലായ സാഹചര്യത്തിലാണ് ഒബാമയുടെ നയപരിഷ്കാര പ്രഖ്യാപനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.