സിറിയയുടെ വെടിനിര്‍ത്തല്‍ നിര്‍ദേശം കെറി തള്ളി

വാഷിങ്ടൺ: അലപ്പോയിൽ വെടിനി൪ത്തൽ, വിമത തടവുകാരുടെ കൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ട് സിറിയൻ വിദേശകാര്യ മന്ത്രി നടത്തിയ പുതിയ വാഗ്ദാനം യു.എസ് വിദേശകാര്യ സെക്രട്ടറി ജോൺ കെറി തള്ളി. രണ്ടാം ജനീവാ സമ്മേളനത്തെ അട്ടിമറിക്കുന്നതിനുള്ള തന്ത്രമാണ് പുതിയ നി൪ദേശങ്ങളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വെള്ളിയാഴ്ച മോസ്കോ സന്ദ൪ശിക്കെ റഷ്യൻ വിദേശകാര്യമന്ത്രി സെ൪ജി ലാവ്റോവിന് മുമ്പാകെയാണ് സിറിയൻ മന്ത്രി വലീദ് മുഅല്ലിം പുതിയ നി൪ദേശങ്ങൾ സമ൪പ്പിച്ചത്. സിറിയയെ തീവ്രവാദികളിൽനിന്ന് രക്ഷിക്കാൻ യോഗ്യതയുണ്ടെന്ന് ഭാവിക്കുകയാണ് പ്രസിഡൻറ് ബശ്ശാ൪ അൽഅസദെന്നും സിറിയയിലെ ഭരണമാറ്റമാണ് ജനീവാ സമ്മേളനത്തിലെ മുഖ്യ ച൪ച്ചാ വിഷയമെന്നും കെറി വ്യക്തമാക്കി.
ഭരണമാറ്റ നി൪ദേശം സിറിയൻ സ൪ക്കാ൪ അംഗീകരിച്ചാൽ മാത്രമേ ജനീവ ച൪ച്ച വിജയിക്കൂ എന്നും കെറി ചൂണ്ടിക്കാട്ടി. ഭരണമാറ്റ നി൪ദേശം അംഗീകരിക്കാത്തപക്ഷം സിറിയൻ സ൪ക്കാറിന് കനത്ത തിരിച്ചടി ഉണ്ടാകുമെന്നും കെറി മുന്നറിയിപ്പ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.