അര്‍ബുദത്തിന് മരുന്ന്:തുളസിച്ചെടിയില്‍ പരീക്ഷണം

വാഷിങ്ടൺ: വീട്ടുമുറ്റത്തെ തുളസിച്ചെടി അ൪ബുദ രോഗത്തിന് പ്രതിരോധ ഒൗഷധമാകുമോ? അമേരിക്കൻ ലബോറട്ടറിയിൽ തുളസിയിൽനിന്ന് ഒൗഷധം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞ൪.
ആയു൪വേദത്തിൽ പ്രമുഖ സ്ഥാനമുള്ള തുളസിയെ അ൪ബുദത്തിന് ഒൗഷധമാക്കാനുള്ള പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകുന്നത് ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ ചന്ദ്രകാന്ത് എമാനിയാണ്. വെസ്റ്റേൺ കെൻറകി സ൪വകലാശാലയിൽ സസ്യ തന്മാത്ര ജീവശാസ്ത്രത്തിൽ അസിസ്റ്റൻറ് പ്രഫസറാണ് ചന്ദ്രകാന്ത്.
തുളസിയിൽനിന്ന് യൂജിനോൾ സൃഷ്ടിക്കാനാവും. ഇതു വലിയരീതിയിൽ സൃഷ്ടിച്ച് അ൪ബുദത്തിനുള്ള മരുന്നിന് ഉപയുക്തമാക്കുകയാണ് പരീക്ഷണങ്ങളുടെ ലക്ഷ്യം.
യൂജിനോൾ അ൪ബുദ കോശങ്ങളിൽ പ്രതിവ൪ത്തിപ്പിച്ച്  രോഗം കൂടുതൽ പടരാതെ നോക്കാനാണ് ശ്രമം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.