ശ്രീലങ്ക 20 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു

കൊളംബോ: സമുദ്രാതി൪ത്തി ലംഘിച്ചതിന് തടവിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ മോചനത്തിന് ഇരുരാജ്യങ്ങളും ശ്രമം തുടരുന്നതിനിടെ 20 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക വിട്ടയച്ചു. പുറമെ, 30 തൊഴിലാളികളെക്കൂടി വിട്ടയക്കാൻ ശ്രീലങ്കൻ കോടതി ഉത്തരവിട്ടു. ഇന്ത്യൻ വിദേശകാര്യ മന്ത്രി സൽമാൻ ഖു൪ശിദ് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി ജി.എൽ. പെയ്റിസുമായി നടത്തിയ ഫോൺ സംഭാഷണത്തത്തെുട൪ന്നാണ് നടപടി. വിഷയത്തിൻെറ മാനുഷികനില പരിഗണിച്ച് കസ്റ്റഡിയിലുള്ള മത്സ്യത്തൊഴിലാളികളെ എത്രയും പെട്ടെന്ന് വിട്ടയക്കാൻ ഇരുരാജ്യങ്ങളും തീരുമാനിക്കുകയായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.