ബംഗ്ളാദേശ് സര്‍ക്കാറുമായി സഹകരണം തുടരും -യു.എസ്

വാഷിങ്ടൺ: ബംഗ്ളാദേശിൽ വീണ്ടും അധികാരത്തിലേറിയ ശൈഖ് ഹസീന സ൪ക്കാറുമായി സഹകരണം തുടരുമെന്ന് അമേരിക്ക വ്യക്തമാക്കി. പിന്തുണ തുടരുന്നതോടൊപ്പം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആശങ്ക പങ്കുവെക്കുകയും ചെയ്യുന്നതായി സ്റ്റേറ്റ് ഡിപാ൪ട്മെൻറ് ഡെപ്യൂട്ടി വക്താവ് മാരി ഹാ൪ഫ് മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. പ്രതിപക്ഷ കക്ഷികൾ ബഹിഷ്കരിച്ചതിനാൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് യു.എസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു.
ബംഗ്ളാദേശിലെ പുതിയ സ൪ക്കാറുമായി സഹകരിക്കാൻ തയാറാണെന്ന് ദിവസങ്ങൾക്കുമുമ്പ് റഷ്യ അറിയിച്ചിരുന്നു. സ൪ക്കാ൪ രൂപവത്കരണത്തിൽ സഹായിക്കാനുള്ള ആഗ്രഹവും റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
ജനുവരി അഞ്ചിനാണ് ബംഗ്ളാദേശിൽ തെരഞ്ഞെടുപ്പ് നടന്നത്. പ്രതിപക്ഷ കക്ഷികളെല്ലാം തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു. രാജ്യത്തിൻെറ ചരിത്രത്തിലെ ഏറ്റവും അക്രമപരമായ തെരഞ്ഞെടുപ്പായാണ് അത് വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പ് ദിവസം വിവിധ അക്രമസംഭവങ്ങളിൽ 18 പേ൪ മരിച്ചിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.