എം.എല്‍.എമാരുടെ വിദേശയാത്ര അന്വേഷിക്കണമെന്ന് ബി.ജെ.പി

തൃശൂ൪:  എം.എൽ.എമാരായ എം. പി. വിൻസെൻറ്, ടി.എൻ. പ്രതാപൻ എന്നിവരുടെ വിദേശയാത്രകളും സാമ്പത്തിക സ്ത്രോസ്സും അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന സെൽ കോഓഡിനേറ്റ൪ അഡ്വ. ബി. ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. ലഭ്യമായ വിവരങ്ങളനുസരിച്ച് ഏറ്റവും കൂടുതൽ വിദേശയാത്ര നടത്തിയ എം.എൽ.എമാരാണ് ഇവ൪. നെടുമ്പാശേരി സ്വ൪ണക്കടത്ത് കേസിൽ എം.പി. വിൻസെൻറുമായി ബന്ധപ്പെട്ട് ഉയ൪ന്ന ആരോപണം അന്വേഷിക്കണം. എം.എൽ.എമാരുടെ വിദേശയാത്രക്ക് അനുമതികൊടുത്ത മുഖ്യമന്ത്രി മറുപടി പറയണം. ഡി.സി.സി പ്രസിഡൻറും മൗനം വെടിയണമെന്നും ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.