നിരോധാജ്ഞ വെള്ളാപ്പള്ളിയെ സഹായിക്കാന്‍ -ഗോകുലം ഗോപാലന്‍

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശൻെറ വസതിയിലേക്ക് ശ്രീനാരായണ ധ൪മവേദി നടത്തുന്ന മാ൪ച്ച് തക൪ക്കാൻ നിരോധാജ്ഞ പ്രഖ്യാപിച്ചത് വെള്ളാപ്പള്ളിയെ സഹായിക്കാനാണെന്ന് ധ൪മവേദി നേതാവ് ഗോകുലം ഗോപാലൻ വാ൪ത്താസമ്മേളനത്തിൽ ആരോപിച്ചു.
മാ൪ച്ച് നടത്താതിരിക്കാൻ വെള്ളാപ്പള്ളിയുടെ ഗുണ്ടകളും പൊലീസും ശ്രമിച്ചാൽ തിരുവനന്തപുരത്ത് നടക്കാൻ പോകുന്ന ഈഴവസംഗമം തങ്ങളും തടയും.
മാ൪ച്ച് സമാധാനപരമായും ജനാധിപത്യപരമായും നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ വെള്ളാപ്പള്ളിക്കെതിരെ ഭൂരിപക്ഷവികാരം ഉണ്ടാകുമെന്ന് മനസ്സിലായതിൻെറ അടിസ്ഥാനത്തിൽ മാ൪ച്ച് തടയാനാണ് ശ്രമം. ഇതിൻെറ അടിസ്ഥാനത്തിലാണ് ധ൪മവേദി ആലപ്പുഴ ജില്ലാപ്രസിഡൻറ് സി.ചന്ദ്രമോഹൻെറ വീട് കഴിഞ്ഞദിവസം ഗുണ്ടകൾ ആക്രമിച്ചത്. സമരം നടത്തുന്നവരെ പ്രകോപിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. വാ൪ത്താസമ്മേളനത്തിൽ ഡോ.ബിജുരമേശും പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.