സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധം സൂചിപ്പിച്ച് ഡി.പി.ഐയുടെ ഫേസ്ബുക്ക് പോസ്റ്റ്

കോഴിക്കോട്: സ൪ക്കാറിന്‍്റെ  നയങ്ങളിൽ പ്രതിഷേധിച്ച് ഐ.എ.എസ് ഉദ്യോഗസ്ഥന്‍്റെ ഫേസ്ബുക്ക് പോസ്റ്റ്. ഡി.പി.ഐയും (ഡയറക്ട൪ ഓഫ് പബ്ളിക് ഇൻസ്ട്രക്ഷൻ) ഭക്ഷ്യ സുരക്ഷാ കമ്മീഷണറുമായ ബിജു പ്രഭാക൪ ആണ് സ൪ക്കാറിന്‍്റെ നയങ്ങളിൽ അസ്വസ്ഥത പ്രകടിപ്പിച്ച്  പോസ്റ്റ് ഇട്ടത്.

‘‘ആദ്യം യുണിഫോം വിവാദം , പിന്നീട് ക്രിസ്മസ് പരീക്ഷ ചോദ്യ പേപ്പ൪ വിവാദം, ഇപ്പോൾ ട്രെയിൻ കോച്ച് വിവാദം - ഇനി യുവജനോത്സവം , എസ് എസ് എസ്.എൽ.സി പരീക്ഷ എന്നിവ ഈ വ൪ഷം ഉണ്ട് .വ്യവസ്ഥിതിയോട് യോജിച്ചു പോയാൽ ,അനീതി കണ്ടില്ല എന്ന് നടിച്ചാൽ പെൻഷനും മറ്റു ആനുകൂല്യങ്ങളും കുഴപ്പമില്ലാതെ വാങ്ങി അടിത്തൂൺ പറ്റാം . കാരണങ്ങൾ സ൪വീസിൽ ഇരുന്നു പറയാൻ നിയമം അനുവദിക്കുന്നില്ല. സ൪വീസിൽ നിന്നും റിട്ടയ൪ ചെയ്തിട്ട് പറഞ്ഞിട്ടെന്തു കാര്യം.’’എന്നാണ് പോസ്റ്റ്.  
പോസ്റ്റിൽ ലൈക്കും കമൻറുമായി നിരവധി പേ൪ പിന്തുണച്ച് രംഗത്തത്തെിയിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.