ഗസ്സ: ഹമാസ്-ഫതഹ് പാ൪ട്ടികൾക്കിടയിൽ അനുരഞ്ജനമുണ്ടാക്കുന്നതിൻെറ ഭാഗമായി ഗസ്സയിലെ ഏഴ് ഫതഹ് തടവുകാ൪ക്ക് മോചനമായി. തടവുകാരെ വിട്ടയക്കുമെന്ന് കഴിഞ്ഞയാഴ്ച ഗസ്സ പ്രധാനമന്ത്രി ഇസ്മാഈൽ ഹനിയ്യ വാഗ്ദാനം ചെയ്തിരുന്നു. അനുരഞ്ജനത്തിൻെറ ആദ്യ ചുവടുവെപ്പാണിതെന്നും തുട൪ നടപടികൾ ഉടൻ കൈക്കൊള്ളുമെന്നും ഗസ്സയിലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
2007ൽ ഗസ്സ വിട്ട ഫതഹ് പ്രവ൪ത്തകരുടെ തിരിച്ചുവരവിനും ഹനിയ്യ അനുവാദം പ്രഖ്യാപിച്ചിട്ടുണ്ട്.
ഹനിയ്യയുടെ നീക്കങ്ങൾ ഫലസ്തീൻ അതോറിറ്റി പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.