കോട്ടയത്ത് വാഹനാപകടം: 2 മരണം

കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ബൈക്ക് മറിഞ്ഞ് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ തിടനാട് ജംഗ്ഷനിൽ വ്യാഴാഴ്ച രാവിലെയാണ് അപകടം. കാളക്കെട്ടി അച്ചാമ മെമ്മോറിയൽ ഹയ൪ സെക്കൻററി സ്കൂളിലെ പ്ളസ്ടു വിദ്യാ൪ത്ഥികളായ കപ്പാട് കുന്നപ്പള്ളി ജിഷ്ണു മോഹനൻ (17), കാളക്കെട്ടി ശ്രീകൃഷ്ണ സദനം മഹേഷ് അജയകുമാ൪ എന്നിവരാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ആനക്കല്ല് കുന്നേൽ സിറിയക്കിന് ഗുരുതരമായി പരിക്കേറ്റു. അജയകുമാറിനെ കോട്ടയം മെഡിക്കൽ കേളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.