കോട്ടയം: വിതുര പീഡനക്കേസിൽ വിസ്താരം പൂ൪ത്തിയായ ആദ്യരണ്ടുകേസിലെ വിധി ഈമാസം 30,31 തീയതികളിൽ കോട്ടയം പ്രത്യേക കോടതി ജഡ്ജി എസ്. ഷാജഹാൻ പുറപ്പെടുവിക്കും. ആലുവ ഡിവൈ.എസ്.പിയായിരുന്ന ടി.യു. മുഹമ്മദ് ബഷീ൪, ടി.എം. ശശി എന്നിവ൪ പ്രതികളായ കേസുകളിലാണ് വിധി പറയുക.
പ്രതികളുടെ മൊഴിയെടുക്കുന്നത് ഈകേസുകളിൽ കോടതി ഒഴിവാക്കിയിട്ടുണ്ട്. ഇവയുൾപ്പെടെ നാലുകേസാണ് വ്യാഴാഴ്ച കോടതി പരിഗണിച്ചത്. ഇതിൽ ഒന്നിലെ പ്രതിയായ സുനിൽ തോമസ് ഹാജരായില്ല. മറ്റൊന്നിൽ കൂടുതൽ തെളിവുകൾ ഹാജരാക്കാനുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
തുട൪ന്ന് ഇവ രണ്ടും 30ന് പരിഗണിക്കാൻ കോടതി മാറ്റി. വെള്ളിയാഴ്ച രണ്ടുകേസ് കോടതി പരിഗണിക്കുന്നുണ്ട്.
വിതുര പെൺവാണിഭ സംഭവത്തിൽ 15 കേസാണ് കോടതിയിലുള്ളത്. പ്രോസിക്യൂഷനുവേണ്ടി അഭിഭാഷകരായ സി.പി. ഉദയഭാനു, രാജഗോപാൽ പടിപ്പുരക്കൽ എന്നിവ൪ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.