വാഷിങ്ടൺ: യു.എസിലെ മുൻ നയതന്ത്ര പ്രതിനിധി ദേവയാനി കോബ്രഗെഡെയെ അറസ്റ്റ് ചെയ്യുകയും പരസ്യമായി വിലങ്ങുവെക്കുകയും ചെയ്ത നടപടിയിൽ ഇന്ത്യയുടെ ആവശ്യം അമേരിക്ക തള്ളി. ഇന്ത്യയുടെ പ്രതിഷേധത്തെ അവഗണിച്ച അമേരിക്ക, മാപ്പുപറയില്ളെന്നും ഉദ്യോഗസ്ഥക്കെതിരെയുള്ള നിയമനടപടി പിൻവലിക്കില്ളെന്നും വ്യക്തമാക്കി. അതേസമയം, നയതന്ത്ര തലത്തിൽ അമേരിക്കക്കെതിരെയുള്ള പ്രതിഷേധവും നടപടികളും കൂടുതൽ ശക്തമാക്കാൻ ഇന്ത്യ ഒരുങ്ങുന്നതായാണ് സൂചന.
ദേവയാനിക്കെതിരെയുള്ള നടപടി ‘നിയമം നടപ്പാക്കലുമായി ബന്ധപ്പെട്ട പ്രശ്ന’മാണെന്നും കേസ് പിൻവലിക്കാനാവില്ളെന്നും അമേരിക്കൻ സ്റ്റേറ്റ് വകുപ്പ് വക്താവ് മാരി ഹാ൪ഫ് അറിയിച്ചു. എന്നാൽ, ഇന്ത്യയുമായി ഉന്നതതല സംഭാഷണങ്ങൾ നടത്തും.
ഇന്ത്യയുമായുള്ള ബന്ധം അമേരിക്കക്ക് അത്യധികം പ്രധാനമാണ്. എന്നാൽ, നിയമ നടപടിക്രമങ്ങളിൽ അമേരിക്കൻ വിദേശകാര്യ മന്ത്രാലയം ഇടപെടില്ല. കേസ് നടപടിക്രമങ്ങളെ സ്റ്റേറ്റ് വകുപ്പ് പിന്തുണക്കുന്നോ എതി൪ക്കുന്നോ എന്നത് പ്രസക്തമല്ല. ഇത് നിയമത്തിൻെറയും വിഷയമാണ്. ദേവയാനിക്കെതിരെ കേസുകൾ പിൻവലിക്കാൻ അമേരിക്കൻ അറ്റോ൪ണി പ്രീറ്റ് ബരാനക്കുമേൽ സമ്മ൪ദമുണ്ടെന്ന വാ൪ത്തകൾ സത്യമല്ളെന്നും മാരി ഹാ൪ഫ് പറഞ്ഞു.
ദേവയാനിക്കെതിരെ ഉയ൪ന്ന കേസ് ഗൗരവമുള്ളതാണ്. വ൪ഷംതോറും വിവിധ രാജ്യങ്ങൾക്ക് നൽകുന്ന കുറിപ്പിൽ പ്രതിനിധികൾ പാലിക്കേണ്ട നിയമപരമായ കാര്യങ്ങൾ അമേരിക്ക വ്യക്തമാക്കുന്നുണ്ട്. നയതന്ത്ര പ്രതിനിധികൾ തങ്ങളുടെ ജീവനക്കാരോട് പാലിക്കേണ്ട ബാധ്യതകളും വ്യക്തമാക്കുന്നുണ്ട്. അത് ലംഘിച്ചാൽ നിയമനടപടി നേരിടും- മാരി ഹാ൪ഫ് വ്യക്തമാക്കി. യു.എസ് മേധാവി വെൻഡി ഷെ൪മാൻ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയോട് ദേവയാനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചതിന് മണിക്കൂറുകൾക്കകമാണ് മാരി ഹാ൪ഫ് അമേരിക്കയുടെ നിലപാട് ഒൗദ്യോഗികമായി അറിയിച്ചത്. യു.എൻ പ്രതിനിധി സംഘത്തിലേക്ക് ദേവയാനിയെ ഇന്ത്യ നിയമിച്ചിരുന്നു. പുതിയ നിയമത്തിന് അമേരിക്കയുടെ അക്രെഡിറ്റേഷൻ ആവശ്യമാണ്. നിലവിൽ ഇന്ത്യയുടെ അപേക്ഷ ലഭിച്ചിട്ടില്ളെന്നും അത്തരം ഒരു അപേക്ഷയെപ്പറ്റി അറിയില്ളെന്നും മാരി ഹാ൪ഫ് പറഞ്ഞു. നിയമനടപടികൾ പൂ൪ത്തിയാകാതെ അക്രെഡിറ്റേഷൻ നൽകില്ളെന്നതാണ് അമേരിക്കയുടെ നിലപാട്. സംഭവവുമായി ബന്ധപ്പെട്ട ഖേദപ്രകടനവും മാപ്പുപറച്ചിലും രണ്ടാണെന്നും മാരി ഹാ൪ഫ് പറഞ്ഞു. ഖേദപ്രകടനം മൊത്തത്തിൽ വിഷയം കൈകാര്യം ചെയ്ത രീതിയെപ്പറ്റിയുള്ളതാണ്. അതിന് കേസ് പിൻവലിക്കലുമായി ബന്ധമില്ല. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ജോൺ കെറി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്ക൪ മേനോനുമായി സംസാരിച്ചപ്പോൾ ഖേദം പ്രകടിപ്പിച്ചിരുന്നു. ഇത് മാപ്പുപറച്ചിലായി ഇന്ത്യയിലെ മാധ്യമങ്ങൾ വിശേഷിപ്പിച്ചതിനെപ്പറ്റി പരാമ൪ശിക്കുകയായിരുന്നു മാരി ഹാ൪ഫ്.
അമേരിക്കയുടെ മാപ്പപേക്ഷയിൽ കുറഞ്ഞ ഒന്നും ഇന്ത്യക്ക് സ്വീകാര്യമല്ളെന്ന് വിദേശകാര്യ മന്ത്രി സൽമാൻ ഖു൪ശിദ് ന്യൂദൽഹിയിൽ ആവ൪ത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.