ചിറ്റിലപ്പിള്ളിയുടെ പരസ്യവും ദേശാഭിമാനിയില്‍

തിരുവനന്തപുരം: പാ൪ട്ടി നേതാക്കൾ ആക്ഷേപശരങ്ങൾ ചൊരിയുന്നതിനിടെ വി-ഗാ൪ഡ് ഗ്രൂപ് വൈസ് ചെയ൪മാൻ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ സ്ഥാപനത്തിൻെറ പരസ്യം ‘ദേശാഭിമാനി’യിൽ. ക്ളിഫ് ഹൗസ് ഉപരോധത്തിനിടെ സഞ്ചാര സ്വാതന്ത്ര്യത്തിനായി പ്രതികരിച്ച സന്ധ്യക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ചിറ്റിലപ്പിള്ളിക്കെതിരെ സി.പി.എം നേതാക്കൾ രംഗത്തുവന്നിരുന്നു. ഉമ്മൻചാണ്ടിക്കുവേണ്ടി ചിറ്റിലപ്പിള്ളി നാടകം കളിക്കുകയാണെന്ന വാദമാണ് സി.പി.എം ഉയ൪ത്തുന്നത്.
പാ൪ട്ടി പ്ളീനത്തിന് വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണൻെറ പരസ്യം ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച നടപടിയും അടുത്തിടെ വിവാദമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.