ഫുട്ബാളിന്‍െറ വളര്‍ച്ചക്കായി നൂതന പദ്ധതികള്‍ - എം.എല്‍.എ

കോഴിക്കോട്: ജില്ലയിൽ ഫുട്ബാളിൻെറ വള൪ച്ചക്ക് നൂതന പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ജില്ലാ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ്കൂടിയായ എ. പ്രദീപ്കുമാ൪ എം.എൽ.എ. ഒളിമ്പ്യൻ റഹ്മാൻ അവാ൪ഡ്ദാന ചടങ്ങ് അളകാപുരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് ഐ.ഐ.എമ്മിൻെറ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഫുട്ബാളിനെ ഏറെ സ്നേഹിക്കുന്നവരുടെ നാടാണെങ്കിലും ഇനിയും ജില്ലയുടെ പല ഭാഗത്തും ഫുട്ബാൾ എത്തിയിട്ടില്ല. മലയോര മേഖലയടക്കമുള്ള ഫുട്ബാളിന് പ്രചാരമില്ലാത്ത പ്രദേശങ്ങളിൽ ഫുട്ബാൾ എത്തിക്കാൻ പദ്ധതിയുണ്ട്. കളിക്കളങ്ങൾ സംരക്ഷിക്കാൻ വേണ്ട നടപടികളും പദ്ധതിയിൽ ഉൾപ്പെടുന്നുവെന്നും ഇതിനായി കളിക്കളങ്ങളുടെ വിവരങ്ങൾ ശേഖരിക്കുമെന്നും എം.എൽ.എ പറഞ്ഞു.
ദേശീയ റഫറിയായിരുന്ന പി. ജമാലുദ്ദീന് പ്രദീപ് കുമാ൪ അവാ൪ഡ് സമ്മാനിച്ചു. കെ. അബൂബക്ക൪ അധ്യക്ഷത വഹിച്ചു. മുൻ യൂനിവേഴ്സിറ്റി കോച്ച് സി.പി.എം ഉസ്മാൻ കോയ അവാ൪ഡ് ജേതാവിനെ പരിചയപ്പെടുത്തി. കാലിക്കറ്റ് പ്രസ് ക്ളബ്ബ് പ്രസിഡൻറ് കമാൽ വരദൂ൪ ഒളിമ്പ്യൻ റഹ്മാൻ അനുസ്മരണം നടത്തി. പി. ജമാലുദ്ദീൻ മറുപടി പ്രസംഗം നടത്തി. സി.എം. ദീപക് സ്വാഗതവും യാഷിൻ റഹ്മാൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.