ജയ്പൂ൪: രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് സ൪ക്കാ൪ കുറെയേറെ ജനക്ഷേമ പരിപാടികൾ ചെയ്യാതിരുന്നില്ല. പക്ഷേ, വസുന്ധര രാജെ നയിച്ച ബി.ജെ.പി അതൊക്കെയും നിഷ്പ്രഭമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വസുന്ധര രാജെയെ തോൽപിച്ചതിനേക്കാൾ മൃഗീയമായൊരു തോൽവിയാണ് ഞായറാഴ്ച മുഖ്യമന്ത്രി അശോക്സിങ് ഗെഹ്ലോട്ടും കോൺഗ്രസും ഏറ്റുവാങ്ങിയത്. അത് കോൺഗ്രസിലെ പടലപ്പിണക്കങ്ങളുടെയും ബി.ജെ.പിയുടെ ചിട്ടയായ കരുനീക്കത്തിൻെറയും കഥ പറയുന്നു.
ബി.ജെ.പിയും കോൺഗ്രസും നേ൪ക്കുനേ൪ മത്സരിക്കുന്ന രാജസ്ഥാനിൽ രണ്ടു പാ൪ട്ടികൾക്കും ഒട്ടൊക്കെ തുല്യമായ ശക്തി അവകാശപ്പെടാൻ കഴിയും. അതുകൊണ്ടുതന്നെയാണ് കേരളത്തിലെന്നപോലെ, രാജസ്ഥാനിലും ഭരണം മാറിമാറി വരുന്നത്. ഇക്കുറി സ്വാഭാവിക രീതിയിൽ തോൽവി പ്രതീക്ഷിച്ചതാണ്. എന്നാൽ, അതും കടത്തിവെട്ടിയ തോൽവിയാണ് കോൺഗ്രസിനുണ്ടായത്.
വസുന്ധര രാജെയുടെ അപ്രമാദിത്വവും അഴിമതിയാരോപണങ്ങളുമാണ് കഴിഞ്ഞ ബി.ജെ.പി സ൪ക്കാറിനെ തറപറ്റിച്ചത്. ബി.ജെ.പിയിലെ കടുത്ത ഉൾപ്പോരായിരുന്നു മറ്റൊരു പ്രധാന കാരണം. ഇക്കുറി തെരഞ്ഞെടുപ്പിന് വളരെ മുമ്പുതന്നെ ബി.ജെ.പി വസുന്ധരയെ നേതാവായി വാഴിക്കുകയും ഉൾപ്പാ൪ട്ടി പ്രശ്നങ്ങളെല്ലാം പറഞ്ഞൊതുക്കുകയും ചെയ്തിരുന്നു. അതേസമയം, കോൺഗ്രസിൽ ചേരികൾ അതേപടി തുട൪ന്നു.
ഗെഹ്ലോട്ടിനെ വകവെക്കാതെ സി.പി. ജോഷിയും ജോഷിയെ കണക്കിലെടുക്കാതെ ഗെഹ്ലോട്ടും മുന്നോട്ടു പോയി. തെരഞ്ഞെടുപ്പിൽ ജയിച്ചാൽ ഗെഹ്ലോട്ട് മുഖ്യമന്ത്രിയാകുമെന്ന കാര്യത്തിൽ ഒരു ഉറപ്പുമുണ്ടായിരുന്നില്ല.
ജോഷി മുഖ്യമന്ത്രിയാകുമെന്നും ഉറപ്പില്ലായിരുന്നു. മുഖ്യമന്ത്രി സ്ഥാനാ൪ഥി പോലുമില്ലാതെ അവ്യക്തതകളോടെയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.
സ൪ക്കാറിൻെറ അവസാനനാളുകളിൽ ഗെഹ്ലോട്ട് സ൪ക്കാ൪ വിവിധ സൗജന്യ പദ്ധതികൾ പ്രഖ്യാപിച്ചതാണ്. കുറഞ്ഞ ചെലവിലുള്ള ചികിത്സാ സൗകര്യം എടുത്തുപറയേണ്ടതാണ്. പക്ഷേ, അത്തരം ഗുണങ്ങളൊന്നും ജനങ്ങളിലത്തെിക്കാൻ പാ൪ട്ടി സംവിധാനത്തിന് കഴിഞ്ഞില്ല.
വസുന്ധര രാജെയാകട്ടെ, തനിക്കെതിരെ നിൽക്കുന്ന ഗ്രൂപ്പുകളുമായെല്ലാം ച൪ച്ച നടത്തി പ്രശ്നങ്ങൾ പറഞ്ഞൊതുക്കി. തകരാറുകൾ പരിഹരിച്ച് വിജയത്തിനുവേണ്ടി പണിയെടുത്തപ്പോൾ, വസുന്ധരക്കൊപ്പം പാ൪ട്ടിസംവിധാനം ചലിച്ചത് തെരഞ്ഞെടുപ്പുഫലത്തിൽ പ്രതിഫലിച്ചു.
നാലു സംസ്ഥാനങ്ങളിൽ ഏറ്റവും തിളക്കമുള്ള വിജയം വസുന്ധരക്ക് അവകാശപ്പെടാനുമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.