പുകവലി നിരോധം ജയിലുകള്‍ക്ക് പുറത്ത്

കൊച്ചി: പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നത് നിരോധിച്ച ഹൈകോടതി ഉത്തരവിന് സംസ്ഥാനത്തെ ജയിലുകളിൽ പുല്ലുവില. കേരളത്തിലാകെ ബാധകമായ പുകവലി നിരോധന നിയമത്തിൻെറ പരിധിയിൽനിന്ന് കോടതികളെ ഒഴിവാക്കിയ മുൻ ഇടതു സ൪ക്കാറിൻെറ നടപടിയുടെ ഫലമായി സംസ്ഥാനത്തെ ജയിലുകളിൽ പ്രതികൾ ബീഡിയും സിഗരറ്റും കഞ്ചാവുമൊക്കെ നി൪ബാധം ഉപയോഗിക്കുകയാണ്.
പൊതുസ്ഥലങ്ങളിലെ പുകവലി നിരോധിച്ചുള്ള 2000ത്തിലെ ഹൈകോടതിവിധിയെ തുട൪ന്ന് 2003ൽ സംസ്ഥാന നിയമസഭ ഇതുസംബന്ധിച്ച നിയമം പാസാക്കുകയും 2005ൽ ജയിൽ ഡി.ജി.പി ജയിലുകളിൽ പുകവലി നിരോധിച്ചുകൊണ്ട് ഉത്തരവിറക്കുകയും ചെയ്തിരുന്നു. എന്നാൽ, 2007ൽ കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കെ ജയിലുകളിൽ പുകവലി നിരോധിച്ചുള്ള ഉത്തരവ് പിൻവലിച്ച് അടിയന്തര ഉത്തരവ് പുറത്തിറക്കി.
പൊതുസ്ഥലത്ത് പുകവലിച്ചതിന് പിടിക്കപ്പെട്ടവ൪ക്ക് ജയിലിൽവന്ന് നി൪ബാധം പുകവലിക്കാൻ കഴിയുന്ന സ്ഥിതിയാണ് ഇന്ന് ജയിലിലുള്ളത്. ബീഡിയുടെയും സിഗരറ്റിൻെറയും മറവിൽ ജയിലുകളിൽ വ്യാപകമായി കഞ്ചാവ് ഉപയോഗിക്കപ്പെടുന്നു.
പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ചുള്ള ഹൈകോടതിയുടെയും സ൪ക്കാറിൻെറയും ഉത്തരവ് ജയിലുകളിലും ബാധകമാണെന്നിരിക്കെ അതിന് വിരുദ്ധമായി പുകവലിക്കാൻ ജയിലുകളിൽ അനുമതി നൽകുന്നത് കോടതി അലക്ഷ്യമാണെന്നും ഇതിനെതിരെ ഹൈകോടതിയെ സമീപിക്കുന്ന കാര്യം ആലോചിക്കുമെന്നും വിവരാവകാശ പ്രവ൪ത്തകനായ അഡ്വ. ഡി.ബി.ബിനു അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.