തിരുവനന്തപുരം: പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാഭ്യാസ സംവരണ അ൪ഹതക്ക് മേൽതട്ടിൻെറ (ക്രീമിലെയ൪) മാനദണ്ഡങ്ങൾ ബാധകമാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പിന്നാക്ക വിഭാഗങ്ങളുടെ ഉദ്യോഗസ്ഥ സംവരണത്തിന് മേൽതട്ട് പരിധി ആറ് ലക്ഷമായി നേരത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. അതേ വരുമാനപരിധിയും മാനദണ്ഡങ്ങളും വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കും ബാധകമാകും.
ആറുലക്ഷത്തിൽ കവിയാത്ത വാ൪ഷിക വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ സംവരണത്തിൻെറ ആനുകൂല്യം ലഭിക്കും. നിലവിൽ ഇത് നാലര ലക്ഷം രൂപയായിരുന്നു. ക്രീമിലെയ൪ പരിധി നിശ്ചയിക്കുന്നതിനും വിദ്യാഭ്യാസ ആനുകൂല്യത്തിനും വരുമാനപരിധി ഇതുവരെ ഒന്നു തന്നെയാണെങ്കിലും അത് നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ വ്യത്യസ്തമായിരുന്നു. ശമ്പളം മാത്രമല്ല ക്രീമിലെയ൪ മാനദണ്ഡത്തിൽ കണക്കാക്കുക. ഭരണഘടനാ തസ്തികകൾ വഹിക്കുന്നവ൪ സ്വാഭാവികമായും മേൽതട്ടിലാകും. ഉന്നത തസ്തികകൾ വഹിക്കുന്ന സ൪ക്കാ൪ ജീവനക്കാരും ഇതിൽവരും.
മേൽതട്ട് ബാധകമാകാതിരിക്കുന്നതിന് ഭൂമിയിൽനിന്നുള്ള വരുമാനം കണക്കാക്കുന്നതിലും വ്യവസ്ഥകളുണ്ട്. ഇത്തരത്തിൽ ക്രീമിലെയ൪ നിശ്ചയിക്കുന്ന മാനദണ്ഡങ്ങളെല്ലാം വിദ്യാഭ്യാസ സംവരണം നിശ്ചയിക്കുന്നതിലും ഏ൪പ്പെടുത്താനാണ് തീരുമാനം. പ്രഫഷനൽ കോഴ്സ് പ്രവേശത്തിന് പ്രോസ്പെക്ടസ് അടക്കം തയാറാക്കവെ വരുമാനപരിധി ഉയ൪ത്താത്തത് പിന്നാക്കവിഭാഗത്തിന് നഷ്ടം വരുത്തുമെന്ന് ‘മാധ്യമം’ റിപ്പോ൪ട്ട് ചെയ്തിരുന്നു. പിന്നാക്കവിഭാഗങ്ങളുടെ മേൽതട്ട് പരിധി ആറ് ലക്ഷം രൂപയാക്കി ഉയ൪ത്താൻ മൂന്നാഴ്ച മുമ്പ് മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. വിദ്യാഭ്യാസ ആനുകൂല്യത്തിൻെറ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നാണ് അന്ന് മുഖ്യമന്ത്രി അറിയിച്ചത്. അതേസമയം സ൪ക്കാ൪ ജോലിക്ക് സംവരണത്തിന് മേൽതട്ട് പരിധി ആറ് ലക്ഷമാക്കി ഉയ൪ത്താൻ തീരുമാനിച്ചെങ്കിലും ഉത്തരവിറങ്ങിയിട്ടില്ല. ഉദ്യോഗസ്ഥ തലത്തിലെ സംവരണവിരുദ്ധ ലോബി പല കാരണങ്ങൾ പറഞ്ഞ് ഉത്തരവിറക്കാൻ തയാറായിട്ടില്ല. മന്ത്രിസഭ തീരുമാനിച്ച് ഒരുമാസമായിട്ടും ഉത്തരവിറക്കാത്തതിനാൽ തീരുമാനം നടപ്പായതുമില്ല്ള.
കേന്ദ്ര പിന്നാക്ക കമീഷൻെറ ശിപാ൪ശയുടെ അടിസ്ഥാനത്തിൽ കേന്ദ്രസ൪ക്കാ൪ ക്രീമിലെയ൪ പരിധി ആറ് ലക്ഷമായി ഉയ൪ത്തിയിരുന്നു. നഗരങ്ങളിലും ഗ്രാമങ്ങളിലുമായി യഥാക്രമം ഒമ്പത് ലക്ഷം, 12 ലക്ഷം എന്നിങ്ങനെയായി ക്രീമിലെയ൪ പരിധി ഉയ൪ത്തണമെന്നായിരുന്നു കേന്ദ്ര പിന്നാക്ക കമീഷൻെറ ശിപാ൪ശ. ഇത് തള്ളിയ കേന്ദ്ര സ൪ക്കാ൪ പരിധി ആറ് ലക്ഷമായി നിശ്ചയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.