കെ.എസ്.ആര്‍.ടി.സി.യില്‍ പെയിന്‍്റ് വാങ്ങുന്നതില്‍ അഴിമതിയെന്ന് വിജിലന്‍സ്

തിരുവനന്തപുരം: പെയിന്‍്റ് വാങ്ങുന്ന വകയിൽ  കെ.എസ.്ആ൪.ടി.സിയിൽ  കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടക്കുന്നതായി വിജിലൻസ് റിപോ൪ട്ട്. ബസുകൾക്ക്് അടിക്കാനായി ഗുണനിലവാരമില്ലാത്ത പെയിന്‍്റാണ് കെ.എസ.്ആ൪.ടി. സി പെയ്ന്‍്റ് വാങ്ങുന്നതെന്നാണ്  വിജിലൻസ് കണ്ടത്തെിയിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന  കെ.എസ്.ആ൪.ടി. സിയിലെ കോടിക്കണക്കിന് രൂപയുടെ  ക്രമക്കേടിനെ പറ്റിയുള്ള വിജിലൻസ് റിപ്പോ൪ട്ടിൽ ഇതുവരെ നടപടിയെടുത്തിട്ടില്ല.
മൈസൂ൪ പെയിന്‍്റ് ആൻഡ് വാ൪ണിഷിങ് കമ്പനിയുടെ ബൃന്ദാവൻ പെയിന്‍്റാണ് ബസുകൾക്ക് അടിക്കാനായി കെ.എസ്.ആ൪.ടി.സി വാങ്ങുന്നത്. ഇത് ഗുണനിലവാരമില്ലാത്തതും  പൊതുവിപണിയിൽ ലഭ്യമല്ലാത്തതുമാണെന്ന് വിജിലൻസ് കണ്ടത്തെി. നാലു ലിറ്റ൪ കൊള്ളുന്ന ടിന്നിന്  796 രൂപയാണ് വില. നി൪മാണ തീയതിയോ കാലാവധിയോ ടിന്നിൽ രേഖപ്പെടുത്തിയിട്ടില്ല. ടിന്നിന്‍്റെ പകുതി മാത്രമെ ഉപയോഗിക്കാൻ കഴിയുന്നുള്ളൂ. പെയിന്‍്റ് അടിച്ചാൽ ഒരു മാസത്തിനുള്ളിൽ തന്നെ നിറം മങ്ങുന്നുണ്ടെന്നും വിജിലൻസ് കണ്ടത്തെി. പെയിന്‍്റെ ഗുണനിലവാരം പരിശോധിക്കാനായി സെൻട്രൽ വ൪ക്ഷോപ്പുകളിൽ സംവിധാനമുണ്ടെങ്കിലും ഇതിനെ നോക്കുകുത്തിയാക്കിയാണ് അഴിമതി നടക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.