തിരുവനന്തപുരം: ടി.പി വധക്കേസ് പ്രതികൾ ജയിലിൽ ഫേസ് ബുക്ക് ഉപയോഗിക്കുന്ന സംഭവത്തിൽ ജയിൽ ഡി.ജി.പിയുടെ റിപ്പോ൪ട്ട് കിട്ടിയ ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ.
നാളെ കോഴിക്കോട് ജയിൽ സന്ദ൪ശിക്കുമെന്നും നിയമലംഘനം നടന്നിട്ടുണ്ടെന്ന് തെളിഞ്ഞാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ടി.പി വധക്കേസ് പ്രതികളുടെ സ്വഭാവം കോടതിക്ക് ബോധ്യപ്പെടുമെന്നും തിരുവഞ്ചൂ൪ ചൂണ്ടിക്കാട്ടി. സംഭവം ആഭ്യന്തരവകുപ്പിന്‍്റെ വീഴ്ചയാണെന്ന് ആരോപിക്കുന്നവരുടെ ലക്ഷ്യം വേറെയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.