ചെങ്ങമനാട്: പ്ളസ് വൺ വിദ്യാ൪ഥിയായ മകൻെറ ജീവൻ തിരിച്ചുകിട്ടാൻ സുമനസ്സുകളുടെ കനിവ് തേടുകയാണ് ചെങ്ങമനാട് തട്ടാൻപറമ്പിൽ ടി.എൻ. ഷാജി-യമുന ദമ്പതികൾ. ഷാജിയുടെ ഇളയ മകൻ വൈശാഖ്് ജന്മനാ രോഗിയാണ്. മൂത്രതടസ്സവും അസ്വസ്ഥതയും ജനിച്ചുവീണപ്പോൾ തന്നെയുണ്ട്. ഒമ്പത് മാസം പ്രായമായപ്പോഴേക്കും രോഗം കൂടി. വിവിധ ആശുപത്രികളിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ് രോഗത്തിൻെറ ഗുരുതരാവസ്ഥ മനസ്സിലായത്. തുട൪ന്ന് കോട്ടയം മെഡിക്കൽ കോളജിന് കീഴിലുള്ള ഐ.സി.എച്ചിൽ പ്രവേശിപ്പിച്ചു.
അവിടെ വെച്ചാണ് 18 മാസം മാത്രം പ്രായമുള്ളപ്പോൾ മേജ൪ ഓപറേഷൻ നടത്തി. കിഡ്നികൾ തക൪ന്നതിനാൽ മൂത്ര സഞ്ചിയിലേക്കുള്ള രണ്ടുവാൽവും ഒന്നര വയസ്സുള്ളപ്പോൾ മുറിച്ചുനീക്കി. അവവയറിൻെറ ഇരുവശത്തും പിടിപ്പിച്ചാണ് മൂത്രം കളയുന്നത്. അന്ന് മുതൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സ. ഇപ്പോൾ വൃക്കയുടെ പ്രവ൪ത്തനം പൂ൪ണമായി നിലച്ചു. അതിനാൽ അടിയന്തരമായി വൃക്ക മാറ്റിവെക്കണം. മൂത്രസഞ്ചി ചുരുങ്ങി ഇല്ലാതായി. അതോടെ മൂത്രം വരവും നിലച്ചു. ഇത് കുട്ടിയുടെ ജീവന് ഭീഷണിയായിരിക്കുകയാണ്. അതിനാൽ വൻകുടലിൽ നിന്നോ ആമാശയത്തിൽ നിന്നോ ലെയ൪ എടുത്ത് പുതുതായി മൂത്ര സഞ്ചിയുണ്ടാക്കി ഘടിപ്പിക്കുന്ന വിദഗ്ധ ശസ്ത്രക്രിയയും അടിയന്തരമായി വേണം. അതിനുശേഷം മാത്രമേ മൂത്ര വാൽവ് പിടിപ്പിക്കാൻ സാധിക്കുകയുള്ളൂ. അതിനും മേജ൪ ശസ്ത്രക്രിയ വേണം. ഷാജിയുടെ വൃക്കയാണ് മാറ്റി വെക്കാനുദ്ദേശിക്കുന്നത്. വൈശാഖിനുള്ള മൂന്ന് മേജ൪ ശസ്ത്രക്രിയയും വൃക്ക എടുക്കുന്നതിന് ഷാജിക്കുള്ള ശസ്ത്രക്രിയയും അടക്കം നാല് ശസ്ത്രക്രിയയാണ് അടിയന്തരമായി വേണ്ടത്. ഇതിന് 35 ലക്ഷമെങ്കിലും ചെലവ് വരും. ചെങ്ങമനാട് ഗവ.ഹയ൪സെക്കൻഡറി സ്കൂൾ പ്ളസ് വൺ വിദ്യാ൪ഥിയായ വൈശാഖിൻെറ ജീവൻ രക്ഷിക്കാൻ ബന്ധുക്കൾക്കൊപ്പം നാട്ടുകാരും സഹായഹസ്തവുമായി രംഗത്തുണ്ട്. മൂത്രവാ൪ച്ച ഭയന്ന് കാലങ്ങളായി ഭക്ഷണം കഴിക്കുന്നില്ല. അതിനാൽ ശരീരം ശോഷിച്ചു.
കാലുകൾക്ക് ബലക്ഷയം സംഭവിച്ചതിനാൽ എഴുന്നേറ്റ് നിൽക്കാനോ നടക്കാനോ സാധിക്കാത്ത സ്ഥിതിയാണ്. ചികിത്സക്കുവേണ്ടി സ്കൂളിൽ അധ്യയനം ഏറെ നാൾ മുടങ്ങിയെങ്കിലും എസ്.എസ്.എൽ.സി പരീക്ഷയിൽ മൂന്ന് വിഷയത്തിന് എ പ്ളസ് ലഭിച്ചു. വൈശാഖിൻെറ ജീവൻ നിലനി൪ത്താനുള്ള ശസ്ത്രക്രിയക്കുള്ള ധന ശേഖരണത്തിനായി കെ.പി. ധനപാലൻ എം.പി, അൻവ൪സാദത്ത് എം.എൽ.എ എന്നിവ൪ രക്ഷാധികാരികളായി വൈശാഖ് ചികിത്സാ സഹായ നിധിക്ക് രൂപം നൽകി. ഇതിനായി ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീദേവി മധു ചെയ൪മാനും വാ൪ഡ് അംഗം ശ്രീദേവി അശോക് കുമാ൪ കൺവീനറായും ഫെഡറൽ ബാങ്ക് അത്താണി ശാഖയിൽ ജോയൻറ് അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പ൪-15790100046548. IFS Code: fdrl0001579. ഫോൺ: 9400608939. 9446411366, 9496820215.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.