കോഴിക്കോട്: 2013 സെപ്റ്റംബ൪, ഒക്ടോബ൪ മാസങ്ങളിൽ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിവിധ സെൻററുകളിൽ കേരള ടീച്ച൪ എലിജിബിലിറ്റി(കെ.ടെറ്റ്) പരീക്ഷയെഴുതി വിജയിച്ചവരുടെ യോഗ്യതാ സ൪ട്ടിഫിക്കറ്റുകൾ താഴെ കൊടുത്ത തീയതികളിൽ ഡി.ഇ.ഒ ഓഫിസിൽ പരിശോധിക്കും.ഹാൾടിക്കറ്റ്, യോഗ്യതാ സ൪ട്ടിഫിക്കറ്റ്, മാ൪ക്ലിസ്റ്റ്, എസ്.എസ്.എൽ.സി ബുക്/കാ൪ഡ് എന്നിവയുടെ അസ്സലും പക൪പ്പും പരിശോധനക്കായി ഹാജരാക്കേണ്ടതാണ്. പരീക്ഷാഫീസ്, മാ൪ക്ക് എന്നിവയിൽ ഇളവിന് അ൪ഹരായവ൪ തെളിയിക്കുന്ന രേഖകളും ഹാജരാക്കണം.
കാറ്റഗറി 1- നവംബ൪ 25: രജി. നമ്പ൪ 405567 മുതൽ 406300 വരെ, നവംബ൪ 26: രജി. നമ്പ൪ 406321 മുതൽ 407518 വരെ. കാറ്റഗറി II- നവംബ൪ 27: രജി. നമ്പ൪ 504676 മുതൽ 505484 വരെ, നവംബ൪ 28: രജി. നമ്പ൪ 505505 മുതൽ 506353 വരെ.
കാറ്റഗറി III- നവംബ൪ 29: രജി. നമ്പ൪ 606755 മുതൽ 607611 വരെ, ഡിസംബ൪ 16: രജി. നമ്പ൪ 607265 മുതൽ 608553 വരെ, ഡിസംബ൪ 17: രജി. നമ്പ൪ 608560 മുതൽ 609332 വരെ. കാറ്റഗറി IV- ഡിസംബ൪ 17: രജി. നമ്പ൪ 701124 മുതൽ 701552.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.